9 വർഷങ്ങൾക്ക് ശേഷം ഒ.ഐ.സി.സിയുടെ റിയാദ് മെമ്പർഷിപ്പ് കാംപയിന് വീണ്ടും തുടക്കം
|ബത്ഹയിൽ വച്ചു നടന്ന് പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു
ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് പോഷക സംഘടനയായ ഒഐസിസിയുടെ റിയാദ് മെമ്പർഷിപ്പ് കാംപയിന് വീണ്ടും തുടക്കമായി. ബത്ഹയിൽ വച്ചു നടന്ന് പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. റിയാദിലുടനീളം കാമ്പയിൻ വിജയിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഒഐസിസി റിയാദ് റീജിയണൽ കമ്മറ്റിയുടെ കീഴിലാണ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായത്. ബത്ഹയിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് റിയാദിലെ മുതിർന്ന കോണഗ്രസ് പ്രവർത്തകൻ രാജു തൃശൂരിന്ന് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. ഒഐസിസി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അധ്യക്ഷനായിരുന്നു. മെമ്പർഷിപ്പുകൾ ജില്ലാകമ്മറ്റികൾ വഴിയാണ് വിതരണം ചെയ്യുന്നതെന്ന് കൺവീനർ നവാസ് വെള്ളിമാട് കുന്ന് പറഞ്ഞു.
വിവിധ ജില്ലാ കമ്മിറ്റികൾക്കുളള മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ പൂർത്തിയായി. ഒൻപത് വർഷം മുൻപാണ് അവസാനമായി ഒഐസിസിയുടെ മെമ്പർഷിപ്പ് കാമ്പയിൻ നടന്നത്. സംഘടനക്കകത്തെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കാമ്പയിൻ നീണ്ടു പോവുകയായിരുന്നു. . റിയാദിലെ എല്ലാ കോൺഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴിൽ കൊണ്ട് വരികയും അത് വഴി പ്രവാസലോകത്തും നാട്ടിലും കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിന്ന് വേണ്ടി വളരെ ചിട്ടയായ രീതിയിലാണ് മെമ്പർ ഷിപ്പ് കേമ്പയിൻ മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നതെന്ന് ഒഐസിസി നേതാക്കൾ പറഞ്ഞു . സലിം കളക്കര .ഷംനാദ് കരുനാഗപ്പള്ളി, യഹ്‌യ കൊടുങ്ങലൂർ .ഷഫീക്. ഷാനവാസ് മുനമ്പത്ത്. നൗഷാദ് ആലുവ, മജീദ് ചിങ്ങോലി എന്നിവർ സംസാരിച്ചു.