Saudi Arabia
In Saudi Arabia, regional headquarters should be moved to Riyadh
Saudi Arabia

സൗദിയിൽ സോഷ്യൽ ഇൻഷുറൻസിൽ ഗുണഭോക്താക്കളുടെ പ്രായം ഹിജ്‌രി കലണ്ടർ അടിസ്ഥാനമാക്കി

Web Desk
|
3 Nov 2023 6:59 PM GMT

രാജ്യത്തെ ഔദ്യോഗിക നടപടിക്രമങ്ങൾ ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം മന്ത്രി സഭ അനുമതി നൽകിയിരുന്നു

ജിദ്ദ: സൗദിയിൽ സോഷ്യൽ ഇൻഷുറൻസിൽ ഗുണഭോക്താക്കളുടെ പ്രായം ഹിജ്‌രി കലണ്ടർ അടിസ്ഥാനമാക്കിയാണ് കണക്കാക്കുകയെന്ന് ജനറൽ ഒർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷ്യൂറൻസ് വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക നടപടിക്രമങ്ങൾ ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ പ്രായം കണക്കാക്കുന്ന കാര്യത്തിൽ ഗോസി വ്യക്തത വരുത്തിയത്.

സൗദിയിൽ ഔദ്യോഗിക നടപടിക്രമങ്ങളും ഇടപാടുകളും ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കി മാറ്റാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാൽ ഗോസി വഴിയുള്ള ഇൻഷൂറൻസ് ഗുണഭോക്താക്കളുടെ പ്രായം ഹിജ്‌രി കലണ്ടർ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക എന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് അഥവാ ഗോസി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇനി ഒരു മാറ്റം വരികയാണെങ്കിൽ അത് ഔദ്യോഗികമായി അറിയിക്കുമെന്നും ഗോസി കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ സേവന വർഷം കണക്കാക്കുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഗോസി ഇക്കാര്യം വ്യക്തമാക്കിയത്.

ചൊവ്വാഴ്ച റിയാദിൽ കിരീടാവകാശിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥാനമാക്കാൻ അംഗീകാരം നൽകിയത്. അതേ സമയം ഇസ്‌ലാമിക ശരീഅത്തിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട മതപരമായ കാര്യങ്ങൾക്കും ഹിജ്‌രി കലണ്ടറിനെ അടിസ്ഥാനമാക്കുന്നത് മാറ്റമില്ലാതെ തുടരും.


General Organization of Social Insurance has stated that the age of beneficiaries in Saudi social insurance will be calculated based on the Hijri calendar.

Similar Posts