സൗദിക്കും ചൈനക്കുമിടയില്‍ വിമാന സര്‍വീസ്; മെയ് 6ന് ആരംഭിക്കും
|സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ സർവീസ്
ദമ്മാം: സൗദിക്കും ചൈനക്കുമിടയിൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. മെയ് ആറു മുതൽ ആരംഭിക്കുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണുണ്ടാകുക. ജൂലൈ രണ്ട് മുതൽ സർവീസ് ആഴ്ചയിൽ ഏഴായി ഉയർത്തും. സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ സർവീസ്.
സൗദിക്കും ചൈനക്കുമിടയിൽ പ്രതിദിന വിമാന സർവീസിന് തുടക്കം കുറിക്കുന്നതായി സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. മെയ് ആറ് മുതൽ സർവീസിന് തുടക്കമാകും. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. ജൂലൈ രണ്ട് മുതൽ സർവീസുകളുടെ എണ്ണം ഏഴായി ഉയർത്തും. ബെയ്ജിംഗിൽ നിന്നും റിയാദിലേക്ക് നേരിട്ടാണ് സർവീസ്. ചൈന ഏയർലൈൻസാണ് സർവീസ് ആരംഭിക്കുന്നത്.
സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിൽ സർവീസ് മുഖ്യ പങ്ക് വഹിക്കുമെന്ന് ഗാക്ക വ്യക്തമാക്കി. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും രാജ്യത്തെ എയർകണക്ടിവിറ്റി വർധിപ്പിക്കുന്നതിനും വ്യോഗമ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി കൂടിയാണ് സർവീസ്. സർവീസ് വ്യവസായികൾക്കും നിക്ഷേപകർക്കും ഏറെ പ്രയോജനപ്രദമാകും. ഒപ്പം ടൂറിസം മേഖലയിൽ സൗദി ലക്ഷ്യമിടുന്ന നേട്ടങ്ങൾ എളുപ്പം പൂർത്തീകരിക്കുന്നതിനും സർവീസ് ഗുണകരമാകും.