Saudi Arabia
അൽ ഹസ ഒഐസിസി ശിശുദിനാഘോഷം സംഘടിപ്പിച്ചു
Saudi Arabia

അൽ ഹസ ഒഐസിസി ശിശുദിനാഘോഷം സംഘടിപ്പിച്ചു

Web Desk
|
15 Nov 2023 6:38 PM GMT

ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനും, രാഷ്ട്ര ശില്പിയും, പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ നൂറ്റിമുപ്പത്തിനാലാമത് ജന്മദിനം ഒഐസിസി അൽ ഹസ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുതിർന്ന ഒഐസിസി നേതാവ് ശാഫി കുദിർ ഉദ്ഘാടനം ചെയ്തു. മോഡേൺ ഇൻ്റർനാഷണൽ സ്കൂൾ പ്രധാനാധ്യാപകൻ തോജൊ അലക്സ്,നവാസ് കൊല്ലം, റഫീഖ് വയനാട്, ലിജു വർഗ്ഗീസ്, ഗോഡു്വീന ഷിജൊ, ആദിൽ നൗഷാദ് എന്നിവർ നെഹ്റുവിനെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു.

സ്വാതന്ത്ര്യ സമര ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചും, രാഷ്ട്രശില്പി പണ്ഡിറ്റ്ജിയടക്കമുള്ള ചരിത്ര പുരുഷന്മാരുടെ പേരുകൾ പാഠപുസ്തകങ്ങളിൽ നിന്നും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നവർ വളർന്ന് വരുന്ന പുതിയ തലമുറയോട് കൊടും വഞ്ചനയാണ് ചെയ്യുന്നതെന്നും അനുസ്മരണ യോഗം വിലയിരുത്തി. നേതാക്കളും പ്രവർത്തകരും നെഹ്റുവിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

നിസാം വടക്കേകോണം, എംബി ഷാജു, റഷീദ് വരവൂർ ,ഷാനി ഓമശ്ശേരി,ഷിബു സുകുമാരൻ, സബീന അഷ്റഫ് ,റീഹാന നിസാം, മൊയ്തു അടാടിയിൽ, സബാസ്റ്റ്യൻ വിപി, അനീഷ് സനയ്യ, മുരളീധരൻ പിള്ള, അഫ്സൽ അഷ്റഫ് ,റിജൊ ഉലഹന്നാൻ, ജസ്ന മാളിയേക്കൽ, അഫ്സാന അഷ്റഫ് ,ബിനു ഡാനിയേൽ, ശ്രീരാഗ് സനയ്യ,ഷമീർ പാറക്കൽ, സുധീരൻ കാഞ്ഞങ്ങാട്, സുമീർ അൽ മൂസ, യാക്കൂബ്, അക്ബർഖാൻ ,മഞ്ജു നൗഷാദ്, സെബി ഫൈസൽ, റുക്സാന റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. കൊച്ചു കുട്ടികളുടെ കലാപരിപാടികളും പായസമ-മധുര വിതരണവും നടത്തി.

Similar Posts