Saudi Arabia
അൽ ഹസ്സ ഒ.ഐ.സി.സി ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.
Saudi Arabia

അൽ ഹസ്സ ഒ.ഐ.സി.സി ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Web Desk
|
1 Feb 2024 3:22 PM GMT

അൽ ഹസ്സ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തി ആറാമത് രക്തസാക്ഷിത്വ ദിനം ഒ.ഐ.സി.സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

സർവ്വ മത പ്രാർത്ഥനകളോടെ തുടങ്ങിയ അനുസ്മരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.

'ഗാന്ധി സ്മരണയിൽ'' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് ഫൈസൽ വാച്ചാക്കൽ അദ്ധ്യക്ഷത വഹിച്ചു.

ദമ്മാം റീജ്യണൽ കമ്മറ്റിയംഗം ശാഫി കുദിർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നവാസ് കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി.

1948 ജനുവരി 30 ന് നാഥുറാം വിനായക് ഗോഡ്‌സെ എന്ന മത ഭ്രാന്തനാൽ വധിക്കപ്പെട്ട മഹാത്മാഗാന്ധിയെ അദ്ദേഹത്തിന്റെ ആശയാദർശങ്ങളുടെ നിഷ്‌കാസനം ചെയ്യുന്നതിലൂടെ ഗാന്ധി വധം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്തയുടെ ഉദ്ഘാടനത്തിനത്തിന് ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന വി ഡി സവർക്കറുടെ ജന്മദിനമായ മെയ് 29 തന്നെ തെരഞ്ഞെടുത്തതും, ഗാന്ധിജിയുടെ ചിത്രത്തിലേക്ക് പ്രതീകാത്മകമായി വെടിവെച്ച പാർലമെമെന്റംഗം പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ കേസെടുക്കാതെ പാർലമെന്റംഗമായി തുടരാനനുവദിച്ചതും മികച്ച ഉദാഹരണങ്ങളാണെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.

ഗാന്ധി എന്ന പേര് പോലും സംഘപരിവാറിനെയും, അവർ നേതൃത്വം നല്കുന്ന ഫാസിസ്റ്റ് സർക്കാറിനെയും എത്രകണ്ട് അലോസരപ്പെടുത്തുന്നു എന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് നെഹ്‌റു കുടുംബാംഗങ്ങളെ നിരന്തരം വേട്ടയാടുന്നതിന്റെ കാരണമെന്നും പ്രാസംഗികർ ആരോപിച്ചു.

പുതിയ തലമുറക്ക് കാലഘട്ടത്തിന്റെ അനിവാര്യമായ ഗാന്ധിയൻ ആദർശങ്ങൾ പകർന്ന് നൽകാൻ രാജ്യസ്‌നേഹികളായ മുതിർന്ന പൗരന്മാർ മുന്നോട്ട് വരണമെന്നും യോഗം ആഹ്വാനം ചെയ്തു.

കെ എം സി സി കിഴക്കൻ പ്രവിശ്യാ ട്രഷറർ അഷറഫ് ഗസാൽ, മോഡേൺ ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ ജനാബ് പർവേസ്, ചരിത്രാധ്യാപകൻ അബ്ദുൽ റസാഖ്, ഷിഫ മെഡിക്‌സ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അനസ്, നിസാം വടക്കേകോണം, എം ബി ഷാജു, മൊയ്തു അടാടിയിൽ, ലിജു വർഗ്ഗീസ്, മുരളീധരൻ പിള്ള ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.

തുടർന്ന് പ്രാർത്ഥനാ മന്ത്രങ്ങളുടെ പശ്ചാതലത്തിൽ മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ നേതാക്കളും,പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

അഫ്‌സൽ മേലേതിൽ,നൗഷാദ് കെ പി ,ഷാനി ഓമശ്ശേരി, റീഹാന നിസാം, ഷിബു സുകുമാരൻ, ദിവാകരൻ കാഞ്ഞങ്ങാട്, അഹമ്മദ് കോയ കോഴിക്കോട്, അക്ബർ ഖാൻ, അനീഷ് സനയ്യ,അബ്ദുൽ സലീം കെ ,ജിതേഷ് ദിവാകരൻ, മഞ്ജു നൗഷാദ്, സി രമണൻ, ഷമീർ പാറക്കൽ, പ്രതീപ് ശാസ്താംകോട്ട, നവാസ് അൽ നജ,ശ്രീരാഗ് സനയ്യ, അജിൽ രാമചന്ദ്രൻ , സുമീർ ഹുസൈൻ, നൗഷാദ് കൊല്ലം, റാഫി ജാഫർ, ഹാഷിം കണ്ണൂർ, ജോസഫ് കത്തീരപ്പള്ളി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.

Similar Posts