അൽഖോബാർ അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
|അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ കോബാർ ഗൾഫ് ദർബാർ ഹോട്ടലിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടേ നിരവധി പേർ പങ്കെടുത്തു. അജ്മൽ മദനി വാണിമേൽ മുഖ്യപ്രഭാഷണം നടത്തി.
ദാന ധർമ്മങ്ങൾ കൊണ്ടും വിശുദ്ധ ഖുർആൻ പാരായണം കൊണ്ടും ആരാധനകളിലും നല്ല പ്രവർത്തനങ്ങളിലും സജീവമായി നിലകൊള്ളാൻ വിശ്വാസികൾ തയ്യാറാകണമെന്നും മനുഷ്യർക്കിടയിൽ വെറുപ്പിന്റെ അതിരുകൾ പണിയുന്നവരിൽനിന്ന് സമൂഹത്തെ മോചിപ്പിച്ചെടുക്കാനുള്ള മാർഗമാണ് ഇഫ്താർ സ്നേഹവിരുന്നുകളെന്നും റമദാൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്സിക്യൂട്ടിവ് അംഗവും KFUPMൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഫാസിൽ അബ്ദുൽ ബഷീറിനെ ഇസ്ലാഹി സെന്റർ ആദരിച്ചു. അക്റബിയ്യ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മൊയ്ദീൻ കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു. നവാസ് സ്വാഗതവും മഹബൂബ് അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.