കോവിഡ്: കഅ്ബയുടെ ചുറ്റും സ്ഥാപിച്ചിരുന്ന എല്ലാ ബാരിക്കേഡുകകളും നീക്കി
|2020 ജൂലൈ ഒന്നിനാണ് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം കഅ്ബക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. അതോടെ കഅ്ബയെ തൊടാനോ ഹജറുല്‍ അസ്വദിനെ ചുംബിക്കാനോ വിശ്വാസികള്‍ക്ക് സാധിച്ചിരുന്നില്ല
സൗദി അറേബ്യ: കോവിഡ് വ്യാപന ഘട്ടത്തിൽ കഅ്ബയുടെ ചുറ്റും സ്ഥാപിച്ചിരുന്ന എല്ലാ ബാരിക്കേഡുകളും നീക്കി. ഇരു ഹറം കാര്യാലയ സേവകൻ സൽമാൻ രാജാവിന്റെ നിർദേശ പ്രകാരമാണ് നടപടി. ഹജ്ജവസാനിച്ച് പുതിയ സീസൺ തുടങ്ങുന്ന സമയമാണിത്. ഇതിനാൽ തന്നെ തിരക്ക് കുറവാണ്.
സൗദിയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് സൽമാൻ രാജാവിന്റെ ഉത്തരവ്. ഇതോടെ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹജറുല്‍ അസ്വദിനെ ചുംബിക്കാനും കഅ്ബയുടെ ഖില്ല പിടിച്ച് പ്രാര്‍ഥിക്കാനും വിശ്വാസികള്‍ക്ക് അവസരം ലഭിച്ചു.
2020 ജൂലൈ ഒന്നിനാണ് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം കഅ്ബക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. അതോടെ കഅ്ബയെ തൊടാനോ ഹജറുല്‍ അസ്വദിനെ ചുംബിക്കാനോ വിശ്വാസികള്‍ക്ക് സാധിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് മുഴുവന്‍ ബാരിക്കേഡുകളും നീക്കാൻ തുടങ്ങിയത്. കഅ്ബയുടെ ചുമരിന്റെ മൂലയിലുള്ള ഹജറുൽ അസ്വദ് എന്ന കറുത്ത മുത്ത് ചുംബിക്കുന്നത് പുണ്യകരമാണെന്നാണ് വിശ്വാസം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൃത്യമായ ഇടവേളകളിൽ ഇത് അണുമുക്തമാക്കും.