Saudi Arabia
V.Muralidharan, bjp, demonitaisation

വി മുരളീധരന്‍

Saudi Arabia

സുഡാനിൽ നിന്ന് നാടണയാനായി രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും തിരിച്ചെത്തിക്കും: വി. മുരളീധരൻ

Web Desk
|
27 April 2023 4:37 PM GMT

'സൗദിയുടെ സമ്പൂർണ സഹായം ഇന്ത്യക്ക് പൗരന്മാരെ തിരിച്ചെത്തിക്കാൻ സഹായകരമായി'

ജിദ്ദ: സുഡാനിൽ നിന്ന് നാടണയാനായി രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഓപ്പറേഷൻ കാവേരിക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല. പരമാവധി വേഗത്തിൽ നാട്ടിലെത്തിക്കാനാണ് ശ്രമം. സൗദിയുടെ സമ്പൂർണ സഹായം ഇന്ത്യക്ക് പൗരന്മാരെ തിരിച്ചെത്തിക്കാൻ സഹായകരമായിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ പേരെ ഒഴിപ്പിക്കുമെന്നും മന്ത്രി ജിദ്ദയിൽ മീഡിയവണിനോട് പറഞ്ഞു.

സുഡാനിൽ നിന്ന് 3400 പേരെയും തിരിച്ചെത്തിക്കുമെന്നും രക്ഷാ പ്രവർത്തനത്തിന് വേഗമേറിയതായും മന്ത്രി വ്യക്തമാക്കി. ഇതുവരെ ആയിരത്തിലേറെ പേരെ രക്ഷപ്പെടുത്തിയെന്നും ജിദ്ദയിൽ നിന്ന് തിരിച്ചെത്തിക്കാനും വ്യോമസേന വിമാനം ഏർപ്പെടുത്തിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ജിദ്ദ കേന്ദ്രീകരിച്ചുള്ള മിഷൻ കാവേരി തുടരുമെന്നും കൂടുതൽ വിമാനങ്ങളും കപ്പലും വരും മണിക്കൂറുകളിലുണ്ടാകുമെന്നും പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന്റെ സേവനം സഹായകരമായെന്നും ചൂണ്ടിക്കാട്ടി.

All those registered to return to India from Sudan will be repatriated: V.Muralidharan

Similar Posts