സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ആവേശകരമായ തുടക്കം
|സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ആവേശകരമായ തുടക്കം. റെദ കം യുണൈറ്റഡ് ട്രേഡിങിൻ്റെ സഹകരണത്തോടെ അൽകോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണ്ണമെൻ്റിലെ ഉദ്ഘാടന മത്സരത്തിൽ എഫ്.സി.ഡി തെക്കെപുറം ദമ്മാം നേടിയ ഒരു ഗോളിനെതിരെ മൂന്നു ഗോളുകൾ നേടി ഡബ്ള്യു എഫ്.സി അൽഖോബാർ ജേതാക്കളായി
പ്രവിശ്യയിലെ പ്രമുഖരായ 12 ടീമുകളാണ് മാറ്റുരക്കുന്നത്. സാംസ്കാരിക പരിപാടികളോടെ തുടക്കമിട്ട മേളയുടെ കിക്കോഫ് നബീഹ് അനു നിർവ്വഹിച്ചു . ആദ്യ മത്സരത്തിലെ മികച്ച കളിക്കാരനായി ഡബ്ള്യു.എഫ്.സിയുടെ ജാഫറിനെ തെരെഞ്ഞെടുത്തു .
മുഖ്യ രക്ഷധികാരി സക്കീർ വള്ളക്കടവിൻറ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടിയിൽ, പ്രസിഡൻ്റ് റഫീഖ് ചാച്ച , അനീഷ് തോട്ടശ്ശേരി, അഷ്‌റഫ് സികെവി , അഷ്‌റഫ് സോണി , സമീർ കരമന , ഹനീഫ മഞ്ചേരി , മുജീബ് കളത്തിൽ ,ആസിഫ് ഹുസൈൻ എന്നിവർ സംബന്ധിച്ചു.
ടൂർണമെൻ്റ് കമ്മിറ്റി കൺവീനർ സമദ് കാടങ്കോട് , സബാഹ്, സാക്കിർ, വസീം ബീരിച്ചേരി , സുലൈമാൻ മുറക്കാട്ട്, മുജീബ് റഹ്മാൻ തിരുവനന്തപുരം ,റഹീം രാമന്തളി, അസ്ഹർ ബീരിച്ചേരി ,ജാബിർ ഓട്ടപ്പടവ് ,സുലൈമാൻ മുറക്കാട്ട് , റഷീദ് റവാബി , ജുനൈദ് തൃക്കരിപ്പൂർ ,അനസ് കാഞ്ഞങ്ങാട് , ഫൈസൽ തായിനേരി ,എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി ജുനൈദ് നീലേശ്വരം സ്വാഗതവും നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന മത്സരത്തിൽ ട്രെൻറ്റി ടൈറ്റാൻ എഫ്സി അൽഖോബാർ എഫ്സി ഖത്തീഫുമായും ദമ്മാം ലീഡേഴ്‌സ് ഫോറം -വിക്ടറി എഫ്സി ദമ്മാമുമായും, ഇ൦കോ അൽകോബാർ - എംയുഎഫ്സി അൽകോബാറുമായും മാറ്റുരക്കും.