Saudi Arabia
റിയാദിൽ മണ്ണിനടിയിൽ പുരാതന പട്ടണം: ഉസ്മാൻ ഖലീഫയുടെ കാലത്തോളം പഴക്കം
Saudi Arabia

റിയാദിൽ മണ്ണിനടിയിൽ പുരാതന പട്ടണം: ഉസ്മാൻ ഖലീഫയുടെ കാലത്തോളം പഴക്കം

Web Desk
|
15 March 2023 7:39 PM GMT

പട്ടണത്തിൽ നിന്ന് നാണയങ്ങളും പള്ളികളുടേയും വീടുകളുടേയും കെട്ടിടങ്ങളും കണ്ടെത്തി

സൗദിയിലെ റിയാദിൽ പുരാതന പട്ടണം കണ്ടെത്തി. ആയിരത്തിലേറെ വർഷം പഴക്കമുള്ളതായി കരുതുന്ന പട്ടണത്തിൽ നിന്ന് നാണയങ്ങളും പള്ളികളുടേയും വീടുകളുടേയും കെട്ടിടങ്ങളും കണ്ടെത്തി. പ്രവാചകന് ശേഷം ഇസ്ലാമിക ലോകം ഭരിച്ച ഖലീഫമാരിലൊരാളായ ഉസ്‍മാൻ ഇബ്നു അഫാന്റെ കാലത്തുണ്ടായിരുന്ന പട്ടണമാണിതെന്ന് ഗവേഷകർ പറഞ്ഞു.

റിയാദ് പ്രവിശ്യയിലെ ദുവാദ്മി പട്ടണത്തിലെ ഹലീത് പുരാവസ്തു മേഖലയിലാണ് പട്ടണം കണ്ടെത്തിയത്. ഇസ്ലാമിക സംസ്കാര രീതിയനുസരിച്ചുള്ള പട്ടണമാണ് ഇവിടെ കണ്ടെത്തിയതെന്ന് ഗവേഷകർ അറിയിച്ചു. ഒരു മസ്ജിദ്. അതിനോട് ചേർന്ന് നിരവധി വീടുകൾ. ഇവയക്കിടയിൽ അറേബ്യൻ മേഖലയിൽ അക്കാലത്തുണ്ടായിരുന്ന സൂഖ് അഥവാ കച്ചവട കേന്ദ്രവും.

ഹിജ്റ 85 ആം വർഷത്തിൽ ഇവിടെ ജനവാസം സജീവമായിരുന്നു. പ്രവാചകനു ശേഷം ഇസ്ലാമിക ലേകം ഭരിച്ച ഇസ്ലാമിലെ ഖലീഫമാരിൽ ഒരാളായ ഉസ്മാൻ ഇബ്നു അഫാന്റെ ഭരണ കാലത്തോളം പഴക്കമുണ്ട് ഈ മേഖലക്ക്. ഇവിടെ നിന്നും ലാഇലാഹ ഇല്ലള്ളാഹ് എന്ന മുദ്രണം ചെയ്ത നാണയങ്ങളും കണ്ടെടുത്തു. സൗദി പൈതൃക കമ്മീഷന് കീഴിലാണ് പഠനം.

ഇന്നത്തെ റിയാദ് ഉൾപ്പെടുന്ന നജ്ദ് പ്രദേശത്തിന്റെ പാരമ്പര്യം കൂടി സൂചിപ്പിക്കുന്നതാണ് കണ്ടുപിടുത്തം. പ്രദേശത്ത് വരൾച്ചയോ പടയോട്ടമോ നടന്നതാകാം ഈ മേഖല ഉപേക്ഷിക്കപ്പെടാൻ കാരണമെന്ന് കരുതുന്നു. പഠനങ്ങൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീർപ്പിലെത്താനാകൂ.

Similar Posts