Saudi Arabia
അഴിമതി വിരുദ്ധ നടപടി; സൗദിയിൽ 97 പേർ കൂടി അറസ്റ്റിലായി
Saudi Arabia

അഴിമതി വിരുദ്ധ നടപടി; സൗദിയിൽ 97 പേർ കൂടി അറസ്റ്റിലായി

Web Desk
|
27 Sep 2022 4:20 PM GMT

വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്

സൗദിയിൽ കൈക്കൂലി, വാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ തൊണ്ണൂറ്റിയേഴ് പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇത്രയും പേർ പിടിയിലായത്.

സൗദി കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ കമ്മീഷൻ അഥവ നസഹയാണ് അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ തൊണ്ണൂറ്റിയേഴ് പേരെ കമ്മീഷൻ അറസ്റ്റ് ചെയ്തതായി നസഹ അറിയിച്ചു. സ്വദേശികളും വിദേശികളും അറസ്റ്റിലായവരില് ഉള്‌പ്പെടും. അഴിമതി, അധികാര ദുർവിനിയോഗം, കൈക്കൂലി, വ്യാജ രേഖ ചമയ്ക്കൽ, കള്ളപ്പണം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. ആഭ്യന്തരം, ആരോഗ്യം, പ്രതിരോധം, മുനിസിപ്പൽ ഗ്രാമകാര്യം, ഭവനനിർമ്മാണം, വിദ്യഭ്യാസം, തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പിടിയിലായത്.

നസഹ നടത്തിയ 3164 ഓളം പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഇതിന് പുറമേ വിദേശികളും സ്വദേശികളുമായ 147 പേരെ അന്വേഷണവിധേയമാക്കുകയും ചെയ്തു. അറസ്റ്റിലായ തൊണ്ണൂറ്റിയേഴ് പേരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇതിനിടെ അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരങ്ങൾ കൈമാറുന്നതിന് നസഹ പൊതുജനങ്ങൾക്ക് നിരന്തരം ബോധവൽക്കരണം നടത്തി വരുന്നുണ്ട്.

Similar Posts