Saudi Arabia
Asir province awaits tourists
Saudi Arabia

സഞ്ചാരികളെ കാത്ത് അസീർ പ്രവിശ്യ; സന്ദർശകർ അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ

Web Desk
|
27 Feb 2023 4:19 AM GMT

മഴയെത്തുന്നതോടെ ടൂറിസത്തിനായി വാതിൽ തുറക്കാൻ കാത്തിരിക്കുകയാണ് സൗദിയിലെ അസീർ പ്രവിശ്യ. രാജ്യത്തിന്റെ മറ്റു ഭാഗങ്ങൾ ചൂടിലെത്തുമ്പോൾ തണുപ്പേറുന്ന മേഖലയാണ് അബഹയുൾപ്പെടുന്ന അസീർ പ്രദേശം. അസീറിലെത്തുന്ന യാത്രക്കാർ മുൻ കരുതലോടെ വേണം ഇവിടെയെത്താനെന്നാണ് ആരോഗ്യ പ്രവർത്തകർ ഓർമിപ്പിക്കുന്നത്.

മാർച്ച് മുതലാരംഭിക്കുന്ന സീസണിൽ അബഹയിലേക്കും ഖമീസിലേക്കും പരിസരത്തെ ചരിത്ര പ്രദേശങ്ങളിലേക്കും സഞ്ചാരികളെത്തും.

കോടയിറങ്ങുന്ന അസീർ മേഖല സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. എന്നാൽ ഇവിടെയെത്തുന്നവരിൽ പലർക്കും ശാരീരിക പ്രയാസങ്ങളുമുണ്ടാകാറുണ്ട്. സമുദ്ര നിരപ്പിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈ പ്രദേശത്തെത്തുന്നവർ ചില മുൻകരുതലെടുത്താൽ യാത്ര മനോഹരമായിരിക്കും.


മേഖലയിൽ ഏറെ ദിനം താമസിക്കുന്നവും സ്ഥിര താമസക്കാരായ പ്രവാസികളും ശാരീരിക ക്ഷമത ഉറപ്പാക്കണം. ഹൃദയത്തിനടക്കം പ്രയാസം സൃഷ്ടിക്കാനുള്ള സാധ്യതയുള്ളതിനാൽ എല്ലാ ദിനവും വ്യായാമവും ഉറപ്പാക്കണം. തണുപ്പ് സമയങ്ങളിൽ കുഞ്ഞുങ്ങൾക്കും പ്രായമേറിയവർക്കും വേണം ഒരു പോലെ ശ്രദ്ധ.

വിനോദത്തിനും ജോലിക്കുമായി എത്തുന്നവർ ഈ മേഖലയിൽ താമസിക്കുന്ന ജനതയിൽ നിന്നും ഭിന്നമായ ആഹാര ശീലങ്ങളാണ് തുടരുന്നത്. ഇതും പ്രയാസമുണ്ടാക്കും. ജീവിത ശൈലീ രോഗങ്ങളുള്ളവർ ആരോഗ്യ പരിശോധന ഉറപ്പു വരുത്തണം.

പ്രവാസികൾക്കായി ഇതിനുള്ള മെച്ചപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളും ഇവിടെയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മികച്ച ജീവിത ശൈലിയുള്ളവർക്ക് എത്ര കാലവും തങ്ങാവുന്ന മികച്ച സഞ്ചാര കേന്ദ്രം കൂടിയാണ് അസീർ. വരും മാസങ്ങളിലെത്തുന്നവർ മഴയും കോടമഞ്ഞും ഏറ്റുവാങ്ങാൻ മുന്നൊരുക്കത്തോടെയെത്തിയാൽ അതി മനോഹരമാക്കാം യാത്ര.

Similar Posts