പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങളെ കുറിച്ച് അവബോധം; പ്രത്യേക കാമ്പയിനുമായി സൗദി
|പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സീസണല്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ആരോഗ്യകരമായ നേട്ടങ്ങളും വിവരിച്ചാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്
സൗദി: പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളുടെ ഗുണങ്ങളും പ്രാധന്യവും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പ്രത്യേക കാമ്പയിനുമായി പരിസ്ഥിതി ജല കൃഷി മന്ത്രാലയം. 'ഇറ്റ്‌സ് ടൈം' എന്ന തലക്കെട്ടില്‍ ആരംഭിച്ച കാമ്പയിന്‍ രാജ്യത്തെ കര്‍ഷകരെയും വ്യാപാരികളെയും കാര്‍ഷിക സ്ഥാപനങ്ങളെയും കോര്‍ത്തിണക്കിയാണ് സംഘടിപ്പിക്കുന്നത്.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സീസണല്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ആരോഗ്യകരമായ നേട്ടങ്ങളും വിവരിച്ചാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇറ്റ്‌സ് ടൈം എന്ന തലക്കെട്ടിലാണ് കാമ്പയിന്‍. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് കാമ്പയിന് തുടക്കം കുറിച്ചത്.
പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പഴങ്ങളില്‍ നിന്ന് പരമാവധി പോഷക ഗുണങ്ങള്‍ നേടുന്നതിനും, കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആരോഗ്യകരമായ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒപ്പം പ്രാദേശിക കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, സ്വദേശി ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക, ഗുണനിലവാരവും സുരക്ഷാ നിലവാരവും ഉയര്‍ത്തുക, കാര്‍ഷിക ഉല്‍പന്നങ്ങളെ കുറിച്ച് പുതിയ തലമുറക്ക് അവബോധം പകരുക, രാജ്യത്തെ സീസണല്‍ പഴങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, പ്രാദേശിക കര്‍ഷരെ സഹായിക്കുക, അവര്‍ക്കുള്ള സാമ്പത്തിക ലാഭം വര്‍ധിപ്പിക്കുക എന്നിവയും കാമ്പയിനിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.