അസീർ പ്രവാസി സംഘം യെച്ചൂരി അനുശോചന യോഗം സംഘടിപ്പിച്ചു
|നിരവധി രാഷ്ട്രീയ സാംസകാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു
അബ്ഹ: സൗദിയിലെ അസീറിൽ അസീർ പ്രവാസി സംഘം സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുശോചന യോഗത്തിൽ നിരവധി രാഷ്ട്രീയ സാംസകാരിക പ്രവർത്തകർ പങ്കെടുത്തു. ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സൗദിയിലെ അസീറിലായിരുന്നു സീതാറാം യെച്ചൂരി അനുശോചന യോഗം സംഘടിപ്പിച്ചത്. നിരവധി രാഷ്ട്രീയ സാംസകാരിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഫാഷിസത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവായിരുന്നു യെച്ചൂരി. ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
അവശവിഭാഗങ്ങളുടെ പ്രശ്‌നപരിഹാരങ്ങൾക്ക് സമാനതകളില്ലാത്ത പ്രവർത്തനമാണ് തന്റെ ജീവിതാന്ത്യം വരെ യെച്ചൂരി നടത്തിയതെന്നും അനുശോചന യോഗത്തിൽ സംസാരിച്ചവർ അപിപ്രയപ്പെട്ടു. അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, സുരേഷ് മാവേലിക്കര, ബഷീർ മുന്നിയൂർ, അഷ്‌റഫ് കുറ്റിച്ചൽ, പൊന്നപ്പൻ കട്ടപ്പന, മുജീബ് എള്ളുവിള, തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ യോഗത്തിൽ സംസാരിച്ചു.