സൗദിയുടെ സിനിമ വരുമാനത്തില്‍ വലിയ വര്‍ധനവ്; ടിക്കറ്റ് വില്‍പ്പന ഒരു കോടി പിന്നിട്ടു
|വരുമാനം 535 ദശലക്ഷം കവിഞ്ഞു
സൗദിയുടെ സിനിമ വരുമാനത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ സിനിമ വരുമാനം അഞ്ഞൂറ്റി മുപ്പത്തിയഞ്ച് ദശലക്ഷം പിന്നിട്ടതായി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ അറിയിച്ചു. ടിക്കറ്റുകളുടെ വില്‍പ്പന ഒരു കോടി പിന്നിട്ടതായും കമ്മീഷന്‍ വ്യക്തമാക്കി.
സിനിമ മേഖലയില്‍ സൗദി കൈവരിച്ച വളര്‍ച്ച വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ അഥവ ജീകാമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. സിനിമാ വിനോദ മേഖലയില്‍ നിന്നും രാജ്യം ഇതിനം 535 ദശലക്ഷം റിയാല്‍ നേട്ടമുണ്ടാക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇരുപതിലധികം നഗരങ്ങളിലാണ് സിനിമാശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മൊത്തം 64000 ത്തോളം സീറ്റുകളാണ് ഇവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്. ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളിലൂന്നിയാണ് സിനിമാ പ്രദര്‍ശനത്തിന് രാജ്യത്ത് തുടക്കം കുറിച്ചത്.