Saudi Arabia
സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ വരുമാനത്തിൽ വലിയ വർധനവ്
Saudi Arabia

സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ വരുമാനത്തിൽ വലിയ വർധനവ്

Web Desk
|
2 July 2024 7:17 PM GMT

കഴിഞ്ഞ വർഷം അറുപത്തിനാല് ബില്യൺ റിയാലിന്റെ ലാഭമുണ്ടാക്കിയതായി പി.ഐ.എഫ് സാമ്പത്തികവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു

റിയാദ് : സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ വരുമാനത്തിൽ വലിയ വർധനവ്. കഴിഞ്ഞ വർഷം അറുപത്തിനാല് ബില്യൺ റിയാലിന്റെ ലാഭമുണ്ടാക്കിയതായി പി.ഐ.എഫ് സാമ്പത്തികവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023ൽ 64.4 ബില്യൺ സൗദി റിയാലിന്റെ ലാഭം കമ്പനിയുണ്ടാക്കിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 14.7 ബില്യൺ റിയാൽ നഷ്ടം നേരിട്ടതിൽ നിന്നാണ് കമ്പനി കുതിച്ചുചാട്ടം നടത്തിയത്. കമ്പനിക്ക് നിക്ഷേപമുള്ള ഭൂരിഭാഗം മേഖലയിലും ഉയർന്ന വളർച്ച നിരക്ക് പ്രകടമായിരുന്നു. സാമ്പത്തികസേവന മേഖല, ടെലികമ്മ്യൂണിക്കേഷൻ മേഖല, ഖനന മേഖല, അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയിലും ഉത്പാദനത്തിലുമുണ്ടായ വർധനവ് എന്നിവ കമ്പനിക്ക് നേട്ടമായി. സൗദി എണ്ണ കമ്പനിയായ സൗദി അരാംകോ ഉൾപ്പെടെ രാജ്യത്തെ പ്രധാന കമ്പനികളിൽ പി.ഐ.എഫിന് പങ്കാളിത്തമുണ്ട്. ഒപ്പം വിദേശ കമ്പനികളിലും നിശ്ചിത ശതമാനം ഓഹരി പങ്കാളിത്തം പി.ഐ.എഫിനുണ്ട്.

Similar Posts