Saudi Arabia
യുനെസ്‌കോ പട്ടികയിൽ ഇടം പിടിച്ച് സൗദിയിലെ അപ്പങ്ങൾ
Saudi Arabia

യുനെസ്‌കോ പട്ടികയിൽ ഇടം പിടിച്ച് സൗദിയിലെ അപ്പങ്ങൾ

Web Desk
|
13 July 2024 7:02 PM GMT

അൽ അഹ്സ, ബുറൈദ, തായിഫ് എന്നിവിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള അപ്പങ്ങളാണിവ.

റിയാദ് : യുനെസ്‌കോ പട്ടികയിൽ ഇടം പിടിച്ച് സൗദിയിലെ അപ്പങ്ങൾ. യുനെസ്‌കോയുടെ ബ്രെഡ്സ് ഓഫ് ക്രിയേറ്റീവ് സിറ്റീസ് ഇനിഷ്യേറ്റീവിലാണ് സൗദി അപ്പങ്ങളും ഇടം പിടിച്ചത്. മൂന്ന് തരത്തിലുള്ള അപ്പങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. സാംസ്‌കാരിക പ്രാധാന്യമുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഓരോ അപ്പവും തെരഞ്ഞെടുത്തത്. അൽ അഹ്സ, ബുറൈദ, തായിഫ് എന്നിവിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന വിവിധ തരത്തിലുള്ള അപ്പങ്ങളാണിവ.

സാംസ്‌കാരികപ്രാധാന്യവും, മറ്റു നിർദ്ദിഷ്ട മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് ഓരോ അപ്പവും തെരഞ്ഞെടുത്തത്. മൂന്നുതരം അപ്പങ്ങളും പരമ്പരാഗത രീതിയിൽ പാകപ്പെടുത്തിയവയാണ്. ഈന്തപ്പഴവും പ്രത്യേക മസാലകളും ചേർത്താണ് ഇവയിലെ ഒരു വിഭാഗം അപ്പം പാകം ചെയ്യുന്നത്. സൗദി അറേബ്യയുടെ സമ്പന്നമായ സാംസ്‌കാരവും, പാചകപരവുമായ പൈതൃകവും ഉയർത്തിക്കാട്ടുന്ന നേട്ടമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Similar Posts