Saudi Arabia
Bus service of foreign companies has started in Saudi
Saudi Arabia

സൗദിയിൽ വിദേശ കമ്പനികളുടെ ബസ് സർവീസ് ആരംഭിച്ചു

Web Desk
|
17 Oct 2023 7:15 PM GMT

ലൈസൻസ് നേടി 3 കമ്പനികളാണ് സർവീസ് ആരംഭിച്ചത്

ദമ്മാം: സൗദിയിൽ വിദേശ കമ്പനികൾ ദീർഘദൂര ബസ് സർവീസ് ആരംഭിച്ചു. രാജ്യത്തെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സർവീസിന് തുടക്കം കുറിച്ചത്. പുതിയ ഗതാഗത ലോജിസ്റ്റിക്സ് നിയമമനുസരിച്ച് ബസ് സർവീസിന് ലൈസൻസ് നേടി മൂന്ന് വിദേശ കമ്പനികളുടെ ബസുകളാണ് സർവീസ് ആരംഭിച്ചത്.

പുതിയ ഗതാഗത ലോജിസ്റ്റിക്സ് നിയമമനുസരിച്ച് രാജ്യത്ത് ബസ് സർവീസുകൾ നടത്തുന്നതിന് വിദേശ കമ്പനികൾക്കും അനുവാദമുണ്ട്. പദ്ധതി പ്രയോജനപ്പെടുത്തിയാണ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ലൈസൻസ് നേടിയ മൂന്ന് വിദേശ കമ്പനികൾ സർവീസ് തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലേഹ് അൽജാസർ നിർവ്വഹിച്ചു.

മൂന്ന് മേഖലകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. രാജ്യത്തെ പ്രധാന നഗരങ്ങളെയും ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിച്ചാണ് സർവീസ്. ദീർഘ ഹൃസ്വദൂര സർവീസുകൾ ഉൾപ്പെടുത്തിയാണ് പ്രവർത്തനം. 200 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 76 റൂട്ടുകളിൽ സർവീസ് നടത്തും. വടക്കൻ സൗദിയിൽ ദർബ് അൽവതൻ, വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർത്ത് വെസ്റ്റ് കമ്പനി, തെക്കൻ മേഖലയിൽ സാറ്റ് എന്നീ കമ്പനികളുമാണ് സർവീസ് നടത്തുന്നത്. 18 ലക്ഷം യാത്രക്കാർക്ക് ഇത് വഴി പ്രയോജനം ലഭിക്കും. റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം. യാമ്പു, ജുബൈൽ, ഹഫർബാത്വിൻ, ബുറൈദ തുടങ്ങിയ 65 ബസ് സ്റ്റേഷനുകളും ഏഴ് പ്രധാന സ്റ്റേഷനുകളും സർവീസ് പരിധിയിൽ ഉൾപ്പെടും. നിലവിലെ അർധ ഗവൺമെൻറ് കമ്പനിയായ സാപ്റ്റിക്കോക്ക് പുറമേയാണ് പുതിയ കമ്പനികളുടെ പ്രവർത്തനം.


Bus service of foreign companies has started in Saudi

Similar Posts