Saudi Arabia
സ്വദേശികളോടും വിദേശികളോടും സൗദിയിലെ സെൻസസ് നടപടികളിൽ പങ്കാളികളാവാൻ ആവശ്യപ്പെട്ട് സെൻസസ് അതോറിറ്റി
Saudi Arabia

സ്വദേശികളോടും വിദേശികളോടും സൗദിയിലെ സെൻസസ് നടപടികളിൽ പങ്കാളികളാവാൻ ആവശ്യപ്പെട്ട് സെൻസസ് അതോറിറ്റി

Web Desk
|
23 May 2022 7:02 PM GMT

വിവരങ്ങൾ നൽകാത്തവർക്കും സഹകരിക്കാത്തവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി

സൗദിയിൽ നടന്നുവരുന്ന ജനസംഖ്യാ കണക്കെടുപ്പിൽ സ്വദേശികളും താമസരേഖയിലുള്ള വിദേശികളും നിർബന്ധമായും പങ്കാളികളാകണമെന്ന് ആവർത്തിച്ച് സെൻസസ് അതോറിറ്റി. വിവരങ്ങൾ നൽകാത്തവർക്കും സഹകരിക്കാത്തവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. സെൻസസ് നടപടികളിൽ സ്വയം പങ്കാളിത്തം വഹിക്കുന്നതിന് ഈ മാസം ഇരുപത്തിയഞ്ച് വരെ ഓൺലൈൻ വഴിയുള്ള സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വക്താവ് മുഹമ്മദ് അൽദുഖൈനിയാണ് ഇക്കാര്യം അറിയിച്ചത്. സെൻസസിൽ പങ്കാളിത്തം വഹിക്കലും സെൻസസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകലും ഓരോ പൗരന്റെയും ബാധ്യതയാണ്. സെൻസസ് നിയമത്തിലെ നാലാം വകുപ്പ് ഇത് അനുശാസിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സെൻസസ് പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം വരുത്തുന്നവർക്ക് അഞ്ഞൂറ് മുതൽ ആയിരം റിയാൽ വരെ പിഴ ചുമത്തും. ഇത് സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് നടപ്പാക്കില്ല. പകരം അതാത് പ്രവിശ്യകളിലെ സെൻസസ് സൂപ്പർവൈസർമാർ മുഖേനയാണ് നടപ്പിലാക്കുകയെന്നും മുഹമ്മദ് അൽദുഖൈനി വ്യക്തമാക്കി. എളുപ്പത്തിൽ സെൻസസ് നടപടികളിൽ പങ്കാളികളാകുന്നതിന് ഓൺലൈൻ വഴി വിവരങ്ങൾ കൈമാറാവുന്നതാണ്. ഇതിനുള്ള സൗകര്യം ഈ മാസം ഇരുപത്തിയഞ്ച് വരെയാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്.

Similar Posts