സൗദിയിൽ വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം
|റമദാൻ അവസാനിക്കുന്നത് വരെയാണ് പുതിയ മാറ്റം
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റമദാൻ അവസാനിക്കുന്നത് വരെയാണ് പുതിയ മാറ്റം. ഓരോ പ്രദേശത്തേയും പ്രാർത്ഥന സമയത്തിനനുസൃതമായാണ് പരിശോധന സമയം നിശ്ചയിച്ചിട്ടുള്ളത്.
റിയാദിലെ മൌൻസിയ, ഷിഫ എന്നീ കേന്ദ്രങ്ങളും, ജിദ്ദയിലെ മർവ, ഷിഫ എന്നീ കേന്ദ്രങ്ങളും ശനി മുതൽ വ്യാഴം വരെ, രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയും രാത്രി 9 മുതൽ പുലർച്ചെ 2 വരെയുമാണ് പ്രവർത്തിക്കുക. മക്ക, മദീന, അൽ-ഖസിം, അബഹ, ജിസാൻ, ഹായിൽ, തബൂക്ക്, യാൻബു, തായിഫ്, അൽ-ഖർജ്, നജ്റാൻ എന്നിവിടങ്ങളിലെ സ്റ്റേഷനുകൾക്കും ഇതേ പ്രവർത്തന സമയമാണ് നിശ്ചയിച്ചിട്ടുള്ളത്.
ദമ്മാം, ഹുഫൂഫ്, ഹഫർ അൽ-ബാറ്റിൻ എന്നീ സ്റ്റേഷനുകൾ രാവിലെ 9 മുതൽ 3:30 വരെയും രാത്രി 8:30 മുതൽ പുലർച്ചെ 3 വരെയും പ്രവർത്തിക്കും. മജ്മ, അൽ-റാസ്, അൽ-ജൗഫ്, ബിഷ, അൽ-ബഹ, ഖഫ്ജി, അറാർ, മഹായേൽ, അസിർ, വാദി അൽ-ദവാസിർ, ഖുറയ്യത്, ഖുർമ എന്നീ സ്റ്റേഷനുകൾ ശനിയാഴ്ച മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തിക്കുക. കൂടാതെ ജുബൈലിലെ പരിശോധന കേന്ദ്രം രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
Change in working hours of Technical Inspection Centers in Saudi Arabia