വൃക്കരോഗികൾക്കായി 250 രൂപ ചലഞ്ചുമായി ചേമഞ്ചേരി തണൽ ദയ റീഹാബിലിറ്റേഷൻ സെന്റർ
|നിലവിൽ ചേമഞ്ചേരി ഡയാലിസിസ് സെന്ററിന്റെ കീഴിൽ 52 പേർക്ക് ഡയാലിസിസ് സംവിധാനമൊരുക്കുന്നുണ്ട്
റിയാദ്: പ്രയാസമനുഭവിക്കുന്ന വൃക്കരോഗികൾക്കായി 250 രൂപ ചലഞ്ചുമായി ചേമഞ്ചേരി പഞ്ചായത്തിലെ തണൽ ദയ റീഹാബിലിറ്റേഷൻ സെന്റർ. പൊന്നോണത്തിന്റെ ഭാഗമായാണ് ചലഞ്ച് ഒരുക്കുന്നത്. വൃക്ക രോഗം ബാധിച്ച് ജീവിതം വഴിമുട്ടിയ ആളുകൾക്കു വേണ്ടിയാണിത്. നിലവിൽ ചേമഞ്ചേരി ഡയാലിസിസ് സെന്ററിന്റെ കീഴിൽ 52 പേർക്ക് ഡയാലിസിസ് സംവിധാനമൊരുക്കുന്നുണ്ട്
ഇതു കൂടാതെ 40 ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവും നൽകി വരുന്നു. ഓരോ മാസവും പതിനയ്യായിരമോ അതിനുമുകളിലോ ഓരോ രോഗിക്കും ചെലവ് വരുന്നുണ്ട്. പാതി വഴിയിൽ ജീവിതം ഇരുണ്ടു പോയ ഇത്തരം രോഗികളെ സഹായിക്കേണ്ടത് നന്മയുള്ള മനസുകളുടെ ഉത്തരവാദിത്തമാണ്. ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ക്യു.ആർ. കോഡ് സംവിധാനം വഴി പണമയക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വഴി പണമയക്കാനുള്ള സംവിധാനവും കുടി സംവിധാനവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.