Saudi Arabia
സൗദിയിലെ വാഹനങ്ങളിൽ കുട്ടികൾക്ക് സേഫ്റ്റി സീറ്റ് നിർബന്ധം
Saudi Arabia

സൗദിയിലെ വാഹനങ്ങളിൽ കുട്ടികൾക്ക് സേഫ്റ്റി സീറ്റ് നിർബന്ധം

Web Desk
|
3 Nov 2021 3:53 PM GMT

കുട്ടികൾക്കുള്ള സീറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴയീടാക്കുന്നുണ്ട്

സൗദി അറേബ്യയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമെന്ന് ട്രാഫിക് വിഭാഗം. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിലിരുത്തുന്നതും നിയമ വിരുദ്ധമാണ്. ഇക്കാര്യം പരിശോധിച്ച് 500 റിയാൽ വരെ ട്രാഫിക് വിഭാഗം പിഴയീടാക്കിത്തുടങ്ങി. കുട്ടികൾ വാഹനത്തിലുണ്ടാകുമ്പോൾ ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കാത്തവർക്കാണ് പിഴ ചുമത്തുന്നത്. കുട്ടികളെ പിൻസീറ്റിലേ കുട്ടികളെ ഇരുത്താവൂ. ഇവർക്ക് പ്രത്യേകം സീറ്റ് ഘടിപ്പിച്ചിരിക്കണം.

കുട്ടികൾക്കുള്ള സീറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴയീടാക്കുന്നുണ്ട്. ഇന്നാണ് പരിശോധന സജീവമായത്. കുട്ടികളെ മുൻസീറ്റിലിരുത്തുന്നത് പരിശോധിക്കാൻ പ്രത്യേകം ക്യാമറകൾ സജ്ജീകരിക്കുന്നുണ്ട്. അതു വരെ ഫീൽഡ് പരിശോധന തുടരും. പിൻസീറ്റ് ഇല്ലാത്ത വാഹനങ്ങളും സൗദിയിലുണ്ട്. ഇവർ സീറ്റിനിടയിൽ വേണം കുട്ടികൾക്കുള്ള സീറ്റ് ഘടിപ്പിക്കാൻ. സീറ്റ് ബെൽറ്റ് ധരിക്കാത്തവർ ഡ്രൈവറായാലും യാത്രക്കാരനായാലും 150 നും 300 റിയാലിനുമിടയിൽ പിഴയുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇക്കാര്യം പരിശോധിക്കാൻ നിലവിൽ നിരവധി കാമറകളുണ്ട്.

Similar Posts