ഹറമുകളില്‍ തീര്‍ഥാടകരുടെ കുട്ടികളെ പരിചരിക്കാന്‍ സൗകര്യമൊരുങ്ങുന്നു
|ഇരു ഹറമുകളിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തുകയാണ് ലക്ഷ്യം.
സൗദിയില്‍ ഇരു ഹറമുകളിലെത്തുന്ന തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ചെറിയ കുട്ടികളെ പരിചരിക്കുന്നതിന് പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നു. ആറു മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ഇരു ഹറമുകളിലെത്തുന്ന തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തുകയാണ് ലക്ഷ്യം.
പിഞ്ചു കുട്ടികളുമായി സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കാണ് പ്രത്യേക സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുക. കുട്ടികളുടെ പരിചരണത്തിനായി പ്രത്യേക ക്രഷെ സംവിധാനമൊരുക്കുമെന്ന് ഹറം കാര്യ വികസന കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ഹാമിദി പറഞ്ഞു.
ക്രഷെയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ റമദാന്‍ അവസാനിക്കുന്നതോടെ ആരംഭിക്കും. നാല് മുതല്‍ ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മസ്ജിദുനബവിയുടെ വടക്കു കിഴക്കുഭാഗത്തെ മുറ്റത്താണ് സൗകര്യമേര്‍പ്പെടുത്തുക. 263 ചരുശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പരിചരണ കേന്ദ്രം ആദ്യ ഘട്ടത്തില്‍ സ്ഥാപിക്കുക. കുട്ടികള്‍ക്കുള്ള കളിസ്ഥലവും വിശ്രമ മുറികളും ഇതിനോടനുബന്ധിച്ച് ഉണ്ടാകുമെന്നും അബ്ദുല്ല അല്‍ഹാമിദി വ്യക്തമാക്കി.