Saudi Arabia
ഉപഭോക്തൃ ഫണ്ടിംഗ് ഏജൻസിയായ ടാബി സൗദിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു
Saudi Arabia

ഉപഭോക്തൃ ഫണ്ടിംഗ് ഏജൻസിയായ ടാബി സൗദിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു

Web Desk
|
5 Sep 2024 8:27 PM GMT

രാജ്യത്തെ ബാങ്കുകളുമായും നിയമ സ്ഥാപനങ്ങളുമായും ഏജൻസികളുമായും ചേർന്നാണ് പ്രവർത്തനം വിപുലീകരിക്കുക

ദമ്മാം: ഉപഭോക്തൃ ഫണ്ടിംഗ് ഏജൻസിയായ ടാബി സൗദിയിൽ പ്രവർത്തനം വിപുലപ്പെടുത്തുന്നു. രാജ്യത്തെ ബങ്കുകളുമായും നിയമ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനം വിപുലീകരരിക്കാനാണ് പദ്ധതി. ഈ വർഷം ഇതുവരെയായി രണ്ടായിരിത്തി അറുന്നൂറ് കോടി റിയാലിന്റെ ധനസഹായ അഭ്യർഥനകൾ ടാബിക്ക് ലഭിച്ചതായി കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി.

സൗദി സ്റ്റോക്ക് മാർക്കറ്റിലുൾപ്പെടെ പ്രവർത്തന വിപുലപ്പെടുത്താനാണ് പദ്ധതി. രാജ്യത്തെ ബാങ്കുകളുമായും നിയമ സ്ഥാപനങ്ങളുമായും ഏജൻസികളുമായും ചേർന്നാണ് പ്രവർത്തനം വിപുലീകരിക്കുക. റിയാദിൽ നടന്നു വരുന്ന ഫിൻടെക് കോൺഫറൻസിലാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ഈ വർഷം ഇതുവരെയായി 2600 കോടി റിയാലിന്റെ ധനസഹായ അഭ്യർഥനകൾ കമ്പനിക്ക് ലഭിച്ചതായി കമ്പനി ജി.എം അബ്ദുൽ അസീസ് വ്യക്തമാക്കി.

ഇതോടെ ടാബിയുടെ മൊത്തം ഫിനാൻസിംഗ് അഭ്യർഥനകൾ 3750 കോടി റിയാൽ കടന്നു. കമ്പനിയുടെ വിസ കാർഡുൾപ്പെടെയുള്ളവ പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ദ്രുതഗതിയിലുള്ള സാങ്കേതിക വികാസത്തിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളുടെയും മേഖലയിൽ ഫിനാൻസിംഗ് മേഖലയും വലിയ പരവർത്തനത്തിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണിപ്പോൾ.

Related Tags :
Similar Posts