Saudi Arabia
സൗദിയില്‍ ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള അവസാന തീയതി ഇന്ന്; ഇനിയെന്തെല്ലാം ശ്രദ്ധിക്കണം
Saudi Arabia

സൗദിയില്‍ ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള അവസാന തീയതി ഇന്ന്; ഇനിയെന്തെല്ലാം ശ്രദ്ധിക്കണം

Web Desk
|
16 Feb 2022 3:43 PM GMT

സൗദിയില്‍ നിങ്ങളുടെ ബിസിനസ്സിന്‍റെ പദവി ശരിയാക്കുന്നതിന്‍റെ പ്രധാന്യത്തെക്കുറിച്ചും പിന്നീട് സ്വന്തം ഉടമസ്ഥയില്‍ ബിസിനസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അറിയേണ്ടതെല്ലാം

സൗദി അറേബ്യ, 'വിഷന്‍ 2030'യുമായി മുന്നോട്ടുപോകുകയാണ്. ഇതിന്‍റെ ഭാഗമായി വരുന്ന പ്രധാനപ്പെട്ട ഒരുമാറ്റം, ബിനാമി വിരുദ്ധ നിയമമാണ്. ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കാനുള്ള അവസാന തീയതി ഇന്നാണ്. നിരവധിപേര്‍ ഈ അവസരം ഉപയോഗപ്പെടുത്തി ഇതിനകം പദവി ശരിയാക്കിക്കഴിഞ്ഞു. സൗദിയില്‍ നിങ്ങളുടെ ബിസിനസ്സിന്‍റെ പദവി ശരിയാക്കുന്നതിന്‍റെ പ്രധാന്യത്തെക്കുറിച്ചും പിന്നീട് സ്വന്തം ഉടമസ്ഥയില്‍ ബിസിനസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമാക്കുകയാണ് താസ് ആന്‍റ് ഹാംജിത് ഡയറക്ടര്‍ അഹ്‍സന്‍ അബ്ദുള്ള.


സൗദി അറേബ്യ ബിനാമി വിരുദ്ധ നടപടികളുമായി ശക്തമായി മുന്നോട്ടു പോവുകയാണ്. പല പ്രവാസികൾക്കും ഇതിനെപ്പറ്റി വലിയ ധാരണയില്ല. ഒരുപാട് സംശയങ്ങൾ ഉന്നയിക്കപ്പെടുന്നു. എന്താണ് ഈ പുതിയ നിയമം, ഒന്ന് വിശദീകരിക്കാമോ?

വിഷൻ 2030യുടെ ഭാഗമായി സൗദി അറേബ്യ ഏകദേശം ഒരു വർഷത്തോളമായി ബിനാമി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തുടങ്ങിയിട്ട്. വർഷങ്ങളായി തുടർന്നുവന്നിരുന്ന കഫാല (സ്പോൺസർ) സിസ്റ്റം നിർത്തി ബഹ്റൈനിലെയും ദുബായിലെയും ഉള്ള പോലെ ആരാണ് യഥാർത്ഥ ഉടമസ്ഥൻ അവരുടെ പേരിലേക്ക് കച്ചവടം മാറണം എന്ന വ്യവസ്ഥ കൊണ്ടുവരികയും പഴയ സിസ്റ്റം നിയമവിരുദ്ധമാക്കുകയും ചെയ്തു.

ഇത് പെട്ടെന്ന് മാറ്റുകയല്ല ചെയ്തത് ഏകദേശം ഒരു വർഷത്തോളം സമയം കൊടുത്ത്, നിലവിൽ സൗദിയിലുള്ളവരോട് അവരുടെ ഓണർഷിപ്പ് രീതി മാറണം എന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. പുതുതായി കച്ചവടം ചെയ്യാൻ വരുന്ന ഉടമസ്ഥൻ വിദേശി ആണെങ്കിൽ, ഫോറിൻ ലൈസൻസ് എടുക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരി 16 ആയ ഇന്ന് ഇതിന്‍റെ ആംനസ്റ്റി പീരിയഡ് അവസാനിക്കുമ്പോൾ ഇനിയും ഒരുപാട് കച്ചവടക്കാർ ഇതിലേക്ക് വരാനുണ്ട്.

എന്താണ് പ്രവാസികൾക്ക് ഫോറിൻ ലൈസൻസ് എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ?

ഫോറിൻ ലൈസൻസുമായി ബന്ധപ്പെട്ട മിനിസ്ട്രി എന്നുപറയുന്നത് 'മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്‍റ് സൗദി അറേബ്യ'യാണ്, മുമ്പ് അത് SAGIA എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ അതിന്‍റെ പ്രാധാന്യം വലുതായതിനാല്‍ അതൊരു മന്ത്രാലയം ആക്കി മാറ്റിയതാണ്. ഇനി എന്താണ് പ്രവാസികൾക്ക് ഫോറിൻ ലൈസൻസ് എടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന് പറയാം.

ഒന്നാമതായി ഓണർഷിപ്പ് തന്നെയാണ്. നമുക്ക് നമ്മുടെ കച്ചവടത്തിന്‍റെ മുഴുവൻ ഓണർഷിപ്പ് കിട്ടുകയാണ്. സൗദിയിൽ ഇത്ര കാലമായി കച്ചവടക്കാർ ശീലിച്ചിട്ടില്ലാത്ത ഒന്നുതന്നെയാണ് സ്വന്തം പേരിലുള്ള ഓണർഷിപ്പ്. രണ്ടാമതായി, ബാങ്കിംഗ് പോലുള്ള എല്ലാ കാര്യങ്ങളിലും ഉള്ള നിയന്ത്രണം നമ്മുടെ കയ്യിൽ കിട്ടും എന്നുള്ളതാണ്. പിന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാതെ എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെടാം. മൂന്നാമതായി, കച്ചവടം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുമ്പോൾ വേറൊരാളെ ആശ്രയിക്കാതെ ഒറ്റക്ക് തന്നെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാം. അതുപോലെതന്നെ കച്ചവടം ഒഴിവാക്കുമ്പോൾ നിയമപരമായിതന്നെ ഷെയറുകള്‍ വിൽക്കാം. മറ്റൊരു പ്രധാനപ്പെട്ട കാര്യം, പുതിയ സിസ്റ്റത്തില്‍ അവർക്ക് അവരുടെ ഫണ്ട് ബാങ്കിൽ നിന്ന് എടുക്കാനും നാട്ടിലേക്ക് അയക്കാനുമുള്ള സംവിധാനവും ഇതിലൂടെ ശരിയാവുകയാണ്.

ഫെബ്രുവരി 16 ആയ ഇന്നാണല്ലോ ഇതിന്‍റെ അവസാന തീയതി, അതിനുശേഷം എന്താവുമെന്ന് നോക്കിയിട്ട് മാറാം എന്ന് ചിന്തിക്കുന്ന ആളുകളും ഉണ്ടാവില്ലേ? എന്തായിരിക്കും അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ?

ഇപ്പോഴും ഇതിനെ സീരിയസ് ആയി കാണാത്തവർ ഉണ്ട്. ഈയടുത്ത് വന്നിട്ടുള്ള ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും ഗവൺമെന്‍റ് വളരെ കൃത്യമായി തന്നെ പുതിയ നിയമത്തിന്‍റെ ഭാഗമായിട്ടില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നു പറയുന്നുണ്ട്. ഓണർഷിപ്പ് നിയമപരമാക്കിയില്ലെങ്കിൽ അഞ്ച് ബില്യൻ വരെ പിഴയും അഞ്ചുവർഷം വരെ തടവും ലഭിക്കാം. പ്രവാസികൾ ആണെങ്കിൽ നാടുകടത്തും എന്നു മാത്രമല്ല കൂട്ടുനിന്ന സൗദി പൗരനെതിരെ പിന്നീട് കച്ചവടം ചെയ്യാൻ പറ്റാത്ത രീതിയിലുള്ള നടപടികൾ എടുക്കും.

ഇതിന്‍റെ ചെക്കിഗിനായി വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ചേര്‍ന്ന് ഒരു ടാസ്ക്ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ചെക്കിംഗില്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വരെ ഉപയോഗിക്കുമെന്നും ഗവൺമെൻറ് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ബിനാമി ഇടപാടുകൾ കണ്ടുപിടിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. പിടിച്ചു കഴിഞ്ഞാൽ ശിക്ഷാനടപടികൾ സ്വീകരിക്കും. അതുകൊണ്ടുതന്നെ ഇതൊരു സീരിയസായ വിഷയമാണ്.


എങ്ങനെയാണ് പ്രവാസികൾ ഫോറിൻ ലൈസൻസ് നേടിയെടുക്കുക? എന്തൊക്കെയാണ് അതിന്‍റെ ഗവൺമെന്‍റ് നടപടികള്‍?

ഇപ്പോൾ നടക്കുന്ന കാമ്പയിൻ പീരിഡിൽ മൂന്ന് രീതികളാണ് പ്രധാനമായും ഉള്ളത്. ആംനസ്റ്റി പിരീഡിൽ സൗദി കൊണ്ടുവന്ന ഒരു രീതിയാണ് ഡിക്ലറേഷൻ അല്ലെങ്കിൽ സറണ്ടർ രീതി. ഈ രീതിയുടെ അടിസ്ഥാനത്തിൽ കച്ചവടം ചെയ്യുന്ന ഒരു പ്രവാസിക്ക് ഗവൺമെന്‍റിന്‍റെ മിനിസ്ട്രി ഓഫ് കൊമേഴ്സിന്‍റെ പോർട്ടലിൽ കയറി ഞങ്ങൾ ഈ ബിസിനസ്, ബിനാമി രീതിയിൽ ആണ് ചെയ്തിരുന്നത്, ശരിക്കും ഉടമസ്ഥൻ ഇന്നയാളാണ് എന്ന് ഡിക്ലയർ ചെയ്താൽ ഗവൺമെന്‍റ് സമിതി അത് പഠിക്കുകയും അപ്രൂവൽ നൽകുകയും ചെയ്യും. ആദ്യമൊക്കെ ഉണ്ടായിരുന്ന ആശങ്ക അപ്രൂവൽ കിട്ടുമോ എന്നായിരുന്നു ഇപ്പോള്‍ എല്ലാവർക്കും അപ്രൂവൽ കിട്ടുന്നുണ്ട്. അപേക്ഷ കൊടുത്തു അപ്രൂവൽ കിട്ടിക്കഴിഞ്ഞാൽ ഫോറിൻ ലൈസൻസിന് അപേക്ഷിക്കാം. ഇതാണ് ഒരു രീതി.

രണ്ടാമത്തെ രീതി എന്ന് പറഞ്ഞാൽ ആംനസ്റ്റി പീരിയഡ് കഴിഞ്ഞിട്ടും നിലനിൽക്കുന്ന രണ്ടു രീതികളിൽ ഒന്നാണ്. ഒന്ന് പ്രീമിയം ഇഖാമയാണ്. സൗദിയിൽ ഇപ്പോൾ കുറച്ചായിട്ട് പ്രീമിയം ഇഖാമ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനൊരു ഫീസുമുണ്ട്. ഈ കാശുകൊടുത്ത് ആർക്കും പ്രീമിയം ഇഖാമ സ്വന്തമാക്കാം. അവിടുത്തെ പൌരന്മാര്‍ക്ക് തൊട്ടുതാഴെ ഒരു സ്റ്റാറ്റസ് ഈ പ്രീമിയം ഇഖാമ എടുത്തവർക്കുണ്ട്. അവർക്ക് സ്വന്തമായി ഭൂമി വാങ്ങാം, വീട് വെച്ചു താമസിക്കാം തുടങ്ങി ഒരുപാട് ഇളവുകളുണ്ട്. അങ്ങനെയുള്ളവര്‍ക്ക് അവിടുത്തെ ഏതെങ്കിലും പൗരനും ആയി പാർട്ണർഷിപ്പിൽ ബിസിനസും നടത്താം. ഇതിൽ രണ്ടിലും താല്പര്യമില്ലാത്തവർക്ക് ഒരു രീതി കൂടെയുണ്ട്. കച്ചവടക്കാരന് വിദേശത്ത് ഒരു കമ്പനി ഉണ്ടെങ്കിൽ ആ കമ്പനിയുടെ പേരിൽ ഫോറിൻ ലൈസൻസ് എടുക്കാം എന്നതാണത്.


ഇപ്പോ മൂന്ന് രീതികളെ കുറിച്ചും വിശദമായി പറഞ്ഞല്ലോ. പ്രധാനമായി ഇവ തമ്മിൽ വരുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

വ്യത്യാസം എന്ന് പറയുന്നത് പ്രധാനമായും ഒന്ന് ഓണർഷിപ്പ് തന്നെയാണ്. പ്രീമിയം ഇഖാമ ഉപയോഗിച്ച് അല്ലെങ്കിൽ സറണ്ടർ സിസ്റ്റം ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ ഒരാളുടെ വ്യക്തിപരമായ പേരിലായിരിക്കും ഓണർഷിപ്പ് ഉണ്ടാവുക. നേരെ മറിച്ച് വിദേശ കമ്പനി ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ ആ കമ്പനിയുടെ പേരിൽ ആയിരിക്കും ഓണർഷിപ്പ് ഉണ്ടാവുക. അതിനു അതിന്‍റേതായ ഇംപാക്ടുകളും ഉണ്ട്. ഒരാളുടെ സ്വന്തം പേരിൽ കമ്പനി വേണോ അതോ ഒരു വിദേശ കമ്പനിയുടെ പേരിൽ ഓണർഷിപ്പ് വേണോ എന്നത് സൗദിയിൽ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. ഇതാണ് കാര്യമായ ഒരു വ്യത്യാസം. പിന്നെയുള്ള ഒരു വ്യത്യാസം, അതിനുള്ള സമയവും ചെലവും ആണ്. സറണ്ടർ ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ സമയം കൊണ്ട് എല്ലാം നടക്കും. മറിച്ച് ഒരു വിദേശ കമ്പനി ഉപയോഗിച്ചു ചെയ്യാൻ സമയവും ചെലവും കൂടുതലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:


Tass & Hamjit

Khobar:+966 55 886 0445

Jeddah:+966 54 509 1766

Riyad:+966 50 718 6249

Website:https://www.tasshamjit.com/ksa/

Similar Posts