കോടതിവിധി രാഹുൽഗാന്ധിയുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകരും: ഒഐസിസി
|ദമ്മാം: മോഷ്ടാക്കൾക്കെല്ലാം മോഡിയെന്ന് പേരുള്ളത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെത്തുടർന്നുള്ള അപകീർത്തിക്കേസിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി ജനാധിപത്യ മതേതര വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിധിയാണെന്ന് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മധുര വിതരണത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.
താൻ പറഞ്ഞ വാക്കുകൾ തിരുത്തുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിൽ ആവർത്തിച്ച രാഹുൽ ഗാന്ധിയുടെ ആർജ്ജവമുള്ള നിലപാട് താൻ ഒരു സമുദായത്തെയും അവഹേളിച്ചിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ്.
ഈ വിധി പ്രതിപക്ഷ ഐക്യത്തിനും വിശിഷ്യാ കോൺഗ്രസ്സിനും കൂടുതൽ കരുത്ത് പകരുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.
റീജ്യണൽ കമ്മിറ്റി നേതാക്കളായ ചന്ദ്രമോഹൻ, ഇകെ സലിം, റഫീഖ് കൂട്ടിലങ്ങാടി, സക്കീർ ഹുസൈൻ, പികെ അബ്ദുൽ ഖരീം തുടങ്ങിവരും വിവിധ ജില്ലാ-ഏരിയ-വനിതാ വേദി നേതാക്കളും മധുര വിതരണത്തിന് നേതൃത്വം നൽകി.