സൗദിയില്‍ വരും ദിവസങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്ന് ആരോഗ്യമന്ത്രി
|ഇന്ന് 2585 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
റിയാദ്: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു.
കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ വാക്സിന് വലിയ രീതിയില്‍ ഫലപ്രദമാണ്. രോഗലക്ഷണങ്ങളിലെ കുറവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലെ കുറവും ഇതാണ് തെളിയിക്കുന്നത്. എന്നാല്‍ വാക്സിന് ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവരെക്കുറിച്ച് വലിയ ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ന് 2585 പുതിയ കോവിഡ് കേസുകളും രണ്ട് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേ സമയം 375 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.