സൗദിയിൽ ഇന്ന് 5400 പേർക്ക് കോവിഡ്
|വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 41,577
സൗദിയിൽ ഇന്ന് 5400ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3400 ലധികം പേർക്ക് രോഗം ഭേദമായി. നിലവിൽ 41000ലധികം പേർ ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്നര ലക്ഷത്തിലധികം പേരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ, 5477 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിക്കുകയും, 3405 പേർക്ക് ഭേദമാകുകയും ചെയ്തു. ഇതോടെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി. ഇതിൽ 336 പേരാണ് അത്യാഹിത വിഭാഗത്തിലുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 182 പേർ ഗുരുതരാവസ്ഥിയിലെത്തി. കൃത്യമായി വാക്സിൻ സ്വീകരിക്കാത്തവരാണ് ഗുരുതരാവസ്ഥയിലെത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചക്കിടെ 36000ത്തിലധികം പേർക്ക് കോവിഡ് ബാധിക്കുകയും, 18,000ത്തിലധികം പേർക്ക് ഭേദമാകുകയും ചെയ്തു. റിയാദിൽ 11,000ത്തിലധികം പേരും, ജിദ്ദയിൽ 7000ത്തിലധികം പേരും, മക്കയിൽ 3800ലധികം പേരും നിലവിൽ ചികിത്സയിലുണ്ട്. മറ്റു നഗരങ്ങളിലെല്ലാം രണ്ടായിരത്തിൽ താഴെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
Covid confirmed more than 5,400 people in Saudi today