കോവിഡ് പ്രതിസന്ധി; ഒരു വര്‍ഷത്തിനിടെ സൗദി വിട്ടത് ഒന്‍പത് ലക്ഷം വിദേശികള്‍
|ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യയില്‍ 2.6 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി.
സൗദിയില്‍ വിദേശികളുടെ എണ്ണത്തില്‍ രണ്ടായിരത്തി ഇരുപതിനെ അപേക്ഷിച്ച് രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ ഒന്‍പത് ലക്ഷം പേരുടെ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്. എന്നാല്‍ ഈ വര്‍ഷം തുടക്കം മുതല്‍ പുതിയ വിസയില്‍ സൗദിയിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് വന്നിട്ടുണ്ട്.
ജനറല്‍ അതോരിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് പോയ വര്‍ഷത്തെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യയില്‍ 2.6 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി.
2020 നെ അപേക്ഷിച്ച് 2021ല്‍ ഒന്‍പത് ലക്ഷം വിദേശികള്‍ രാജ്യം വിട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദേശികളുടെ എണ്ണത്തില്‍ 8.6 ശതമാനത്തിന്‍റെ കുറവ് വന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ വിദേശികള്‍ കൂട്ടത്തോടെ രാജ്യം വിട്ടതാണ് വലിയ കുറവിന് കാരണമായത്.
2020ല്‍ 38.8 ശതമാനമായിരുന്ന ജനസംഘ്യ 2021ല്‍ 36.2 യി കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ആദ്യ പകുതിയോടടുക്കുമ്പോള്‍ ഇതിനകം ഒന്‍പത് ലക്ഷത്തോളം പുതിയ വിസകള്‍ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതില്‍ ഭൂരിഭാഗം പേരും രാജ്യത്തേക്ക് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇത് അതോരിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.