Saudi Arabia
ഖത്തറിന് ദേശീയ ദിനാശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരികള്‍
Saudi Arabia

ഖത്തറിന് ദേശീയ ദിനാശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരികള്‍

Web Desk
|
17 Dec 2021 1:00 PM GMT

1978 ഡിസംബര്‍ 18ന് ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി ഖത്തര്‍ രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്

റിയാദ്: ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക്, ഇരുവിശുദ്ധ ഗേഹങ്ങളുടെയും സംരക്ഷകനും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും ആശംസകള്‍ അറിയിച്ചു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ഖത്തര്‍ ഭരണകൂടവും രാജ്യത്തെ ജനങ്ങളും കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടേയെന്നും ആശംസയോടൊപ്പം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ സഹോദര രാഷ്ട്രമായ ഖത്തറിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിക്കുന്നതായും ഷെയ്ഖ് തമീം ബിന്‍ ഹമദിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാര്‍തഥിക്കുന്നതായും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍ അറിയിച്ചു.

ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഖത്തര്‍ ഭരണകൂടം നടത്താന്‍ പോകുന്നത്. 2022 ഫുട്‌ബോള്‍ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന അറബ് കപ്പിന്റെ ഫൈനല്‍ മത്സരവും ദേശീയ ദിനത്തോടനുബന്ധിച്ചാണ് നടക്കുന്നത്. ഇത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.

1978 ഡിസംബര്‍ 18ന് ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി ഖത്തര്‍ രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

Similar Posts