Saudi Arabia
ദമ്മാം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു; യാത്രക്കാരോട് ക്ഷമ ചോദിച്ച് അധികൃതർ
Saudi Arabia

ദമ്മാം വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു; യാത്രക്കാരോട് ക്ഷമ ചോദിച്ച് അധികൃതർ

Web Desk
|
2 July 2022 5:56 PM GMT

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പ്രയാസങ്ങൾക്ക് കാരണമായതെന്ന് അധികൃതർ

ദമ്മാം: ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചതിൽ ക്ഷമ ചോദിച്ച് വിമാനത്താവള നടത്തിപ്പ് കമ്പനി. ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയതായും കമ്പനി അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പ്രയാസങ്ങൾക്ക് കാരണമായതെന്നും കമ്പനി വിശദീകരണം നൽകി.

ഈദ് സ്‌കൂൾ അവധി സീസൺ ആയതോടെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ വർധനവാണ് പ്രവർത്തനങ്ങളെ ബാധിക്കാൻ ഇടയാക്കിയത്. ദിനേന വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം അൻപതിനായിരത്തിനും മുകളിലെത്തി. ഇതോടെയാണ് യാത്രക്കാരിൽ പലർക്കും പ്രയാസമാകും വിധം പ്രവർത്തനങ്ങളെ ബാധിച്ചത്. യാത്ര സുഖമമാക്കുന്നതിന്റെ ഭാഗമായി ചില കർശന നിർദേശങ്ങളും എയർപോർട്ട് അതോറിറ്റി പുറത്ത് വിട്ടു.

യാത്രക്കാർ നിർദേശിക്കപ്പെട്ട യാത്രരേഖകൾ മുഴുവൻ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, സാധ്യമാകുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തുന്നതിന് മുമ്പായി വെബ്സൈറ്റ് വഴി ചെക്ക്ഇൻ ചെയ്ത് ഇലക്ട്രോണിക് ബോർഡിംഗ് പാസ് കൈപ്പറ്റുക, അന്താരാഷ്ട്ര യാത്രക്കാർ മൂന്നും ആഭ്യന്തര യാത്രക്കാർ രണ്ടും മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുക, ലഗേജുകളുടെ ഭാരം അനുവദിക്കപ്പെട്ടതിലും കൂടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കാൻ യാത്രക്കാട് അധികൃതർ ആവശ്യപ്പെട്ടു.

Similar Posts