ദി കേരള സ്റ്റോറിക്കെതിരെ ദമ്മാം കലാ കൂട്ടായ്മ ജാം ക്രിയേഷൻസ് പ്രതിഷേധം രേഖപ്പെടുത്തി
|ദമ്മാം: ഒരു കൂട്ടം നുണകൾ ചേർത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് പുറത്തിറക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമക്കെതിരെ ദമ്മാം കലാകൂട്ടായ്മയായ ജാം ക്രിയേഷൻസ് എക്സികുട്ടീവ് യോഗം പ്രതിഷേധം രേഖപ്പെടുത്തി.
മതമൈത്രിയിലും പരസ്പര സ്നേഹത്തിലും കഴിയുന്ന മലയാളികളെ വിദ്വേഷത്തിന്റെ നുണക്കഥകൾ കൊണ്ട് ഭിന്നിപ്പിച്ച് നിർത്താനുള്ള കുൽസിത ശ്രമങ്ങളെ എല്ലാ ആളുകളും തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദി കേരളാ സ്റ്റോറിയുടെ പ്രദർശനത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കും എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ യോഗം സ്വാഗംതം ചെയ്തു. കഴിഞ്ഞ ദിവസം മരണപ്പെട്ട മാമുക്കോയക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
കൺവീനർ സുബൈർ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൺവീനർ സഈദ് ഹമദാനി വടുതല, എക്സികുട്ടീവ് മെമ്പർമാരായ ശെരീഫ് കൊച്ചി, ബിജു പൂതക്കുളം, റിനു അബൂബക്കർ, ശമീർ പത്തനാപുരം, സിദ്ധീഖ് ആലുവ, മെഹബൂബ് മുടവൻകാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.