ദമ്മാം പ്രവാസി വെൽഫയർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
|ദമ്മാം കിംഗ് ഫഹദ് ആശുപത്രിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്
ദമ്മാം: പ്രവാസി വെൽഫയർ ദമ്മാം റീജിയണൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് ദമ്മാം കിംഗ് ഫഹദ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി പങ്കാളികളായി. റമദാൻ ഈദ് കാലയളവിൽ നേരിട്ട രക്തത്തിന്റെ കുറവ് പരിഹരിക്കുന്നതിന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ക്യാമ്പ് ഒരുക്കിയത്.
പ്രവാസി വെൽഫയർ ജനസേവന വിഭാഗം കൺവീനർ ജംഷാദ് കണ്ണൂർ രക്തം നൽകി ക്യാമ്പ് ഉൽഘാടനം ചെയ്തു. ദമ്മാം സെക്കിൽ ക്ലബ്ബ് അംഗങ്ങൾ, വിവിധ കായിക ക്ലബ്ബ് അംഗങ്ങൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എന്നിവർ പങ്കെടുത്തു. കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗം തലവൻ അഹ്‌മദ് സ്വലിഹ് മൻസൂർ, ഡോക്ടർ ഉസാമ അൽഗാംദി, റഹീം തിരൂർക്കാട്, സലീം കണ്ണൂർ, റഊഫ് ചാവക്കാട് എന്നിവർ സംബന്ധിച്ചു. ആഷിഫ് കൊല്ലം, ഷക്കീർ ബിലാവലിനകത്ത്, ജമാൽ പയ്യന്നൂർ, സമീഉള്ള, തൻസീം കണ്ണൂർ, അബ്ദുൽ ഖാദർ, നാസർ വെള്ളിയത്ത്, ഷരീഫ് കൊച്ചി എന്നിവർ നേതൃത്വം നൽകി.