Saudi Arabia
Democracy and Constitution: Riyadh OICC organizes table talk
Saudi Arabia

'ജനവിധിയും ഭരണഘടനയും': റിയാദ് ഒ.ഐ.സി.സി ടേബിൾ ടോക്ക് സംഘടിപ്പിച്ചു

Web Desk
|
28 July 2024 7:14 PM GMT

ഒ.ഐ.സി.സി. സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡൻ്റ് സജീർ പൂന്തുറ പരിപാടി ഉദ്ഘാടനം ചെയ്തു

റിയാദ്: ജനവിധിയും ഭരണഘടനയും എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ച് റിയാദ് ഒ.ഐ.സി.സി. വിവിധ രാഷ്ട്രിയ നേതാക്കൾ പങ്കെടുത്ത ചർച്ച സെൻട്രൽ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് സജീർ പൂന്തുറ ഉദ്ഘാടനം ചെയ്തു. റിയാദ് ഡിപാലസ് സബർമതി ഹാളിലായിരുന്നു ടേബിൾ ടോക്ക് സംഘടിപ്പിച്ചത്. രാഷ്ട്രം നിലനിൽക്കുന്നിടത്തോളം കാലം ഒരു വർഗീയ ഫാസിസത്തിനും ഭരണഘടന ഇല്ലായ്മ ചെയ്യാൻ കഴിയില്ലെന്നും മതേതരത്വവും ഫെഡറലിസവും വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപെട്ടു.

മോദിയുടെ അബ് കീ ബാർ ചാർ സൗ പാർ ഒരു പ്രത്യേക രാഷ്ട്രീയ വിഭ്രാന്തിയാണ്. ഇളകിയ അധികാര കസേര ഉറപ്പിക്കാനാണ് ഇത്തവണത്തെ ബജറ്റ് ഉപയോഗിച്ചതെന്നും ചർച്ചയിൽ വിമർശനമുയർന്നു. ജില്ലാ പ്രസിഡന്റ് തൽഹത്ത് ഹനീഫ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അൻസായി ഷൗക്കത്ത്, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം, ഷാനവാസ് പുന്നിലത്ത്, അഡ്വ: എൽ.കെ അജിത്ത്, ഷാജി റസാഖ്, ഷാഫി ചിറ്റത്തുപാറ, സുധീർ കുമ്മിൾ, ഇല്യാസ് പാണ്ടിക്കാട്, വിനോദ്, സലീം പള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു. മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ചർച്ച നിയന്ത്രിച്ചു.

Similar Posts