Saudi Arabia
Digital pass for foreign trucks in Saudi
Saudi Arabia

സൗദിയിൽ വിദേശ ട്രക്കുകൾക്ക് ഡിജിറ്റൽ പാസ്; നിയമം പ്രാബല്യത്തിൽ

Web Desk
|
2 April 2023 9:14 AM GMT

ഓൺലൈൻ വഴി വിവരങ്ങൾ നൽകി പാസിന് അപേക്ഷിക്കാം

വിദേശ ട്രക്കുകൾക്ക് സൗദിയിൽ പ്രവേശിക്കാൻ ഡിജിറ്റൽ പാസ് നിർബന്ധമാക്കിയ നടപടി പ്രാബല്യത്തിലായി. സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അനുവദിക്കുന്ന പാസില്ലാത്ത ട്രക്കുകൾക്ക് രാജ്യാതിർത്തികളിൽ പ്രവേശനനുമതി നൽകില്ല. വിദേശ ട്രക്കുകളെ നിയന്ത്രിക്കുന്നതിനും ട്രാൻസ്‌പോർട്ട് മേഖലയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓൺലൈൻ വഴിയാണ് അനുമതി പത്രം നേടേണ്ട്ത്. നഖ്ൽ പോർട്ടൽ വഴി കാർഗോ ഡോക്യുമെന്റേഷൻ വിഭാഗത്തിലാണ് പാസിന് അപേക്ഷ നൽകേണ്ടത്. ട്രക്കുകളുടെ വിവരങ്ങൾ, ചരക്ക് വിവരങ്ങൾ, ഉറവിടം, ഉപഭോക്താവിന്റെ വിവരം, പ്രവേശിക്കേണ്ട നഗരം തുടങ്ങിയവ പോർട്ടലിൽ വ്യക്തമാക്കണം.

പ്രാദേശിക ട്രക്ക് കമ്പനികളെ പ്രോൽസാഹിപ്പിക്കുക, ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക, ചരക്ക് ഗതാഗത രംഗത്ത് സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Similar Posts