ഉന്നത വിജയം നേടിയ വിദ്യാര്‍ഥികൾക്ക് ഡിസ്പാക് ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
|ദമ്മാം ഇന്ത്യൻ സ്‌കൂളിൽ നിന്നും ഉന്നത മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു
ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ കേരള ടോപ്പേഴ്സ് അവാർഡുകൾ വിതരണം ചെയ്തു. ദമ്മാം ഇന്ത്യൻ സ്‌കൂളിൽ നിന്നും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.ദമ്മാമിൽ സംഘടിപ്പിച്ച ചടങ്ങ് ഗാലപ്പ് എം.ഡി അബ്ദുൽ ഹക്കീം ഉൽഘാടനം ചെയ്തു.
ദമ്മാം ഇന്ത്യൻ സ്‌കൂളിൽ നിന്നും ഉന്നത മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പ്ലസ്ടു സയൻസ് വിഭാഗത്തിൽ സ്നേഹിൽ ചാറ്റർജി, അശ്വനി അഭിമോൻ, ആരോഹി മോൻ ഗേജ്, ഫായിഖ അറീജ് എന്നിവരും, കൊമേഴ്സ് വിഭാഗത്തിൽ ത്വാഹ ഫൈസൽ ഖാൻ, മൈമൂന ബത്തൂൽ, റീമ അബ്ദുൽ റസാഖ് എന്നിവരും, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ സൈനബ് ബിൻത് പർവേസ്, സൈദ ഫാത്തിമ ഷിറാസ്, അറീജ് അബ്ദുൽബാരി ഇസ്മാഈൽ എന്നിവരും ടോപ്പേഴ്സ് അവാർഡുകൾ ഏറ്റുവാങ്ങി.
പത്താം തരത്തിൽ തൊണ്ണൂറ് ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർഥികളും അവാർഡുകൾ ഏറ്റുവാങ്ങി. ഡിസ്പാക് പ്രിസഡന്റ് നജീം ബഷീർ, പ്രവിഷ്യയിലെ വിത്യസ്ത മേഖലയിൽ നിന്നുള്ള വ്യക്തിത്വങ്ങൾ എന്നിവർ സംബന്ധിച്ചു. മൈൻഡ് അകാദമി സി.ഇ.ഒ മുരളി കൃഷ്ണൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ് നടത്തി. ഇന്ത്യൻ സ്‌കൂളിൽ ഓൺലൈൻ ക്ലാസുകൾ തുടരുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുള്ള പരാതികളും പരിഹാര നിർദ്ദേശങ്ങളും ചർച്ച ചെയ്തു. വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി. താജു അയ്യാരിൽ, ആസിഫ് താനൂർ, അസ്‌ലം ഫറോക്ക്, തോമസ് തൈപ്പറമ്പിൽ, ആഷിഫ് ഇബ്രാഹീം, ബിനോജ് എബ്രാഹാം, ഫ്രീസിയ ഹബീബ് എന്നിവർ നേതൃത്വം നൽകി.