വിദ്യാർഥികൾക്കായി വ്യത്യസ്ത പരിപാടികളുമായി ഡിസ്പാക്
|പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന് ഈ മാസം ഒൻപതിന് പരിപാടി സംഘടിപ്പിക്കും
ദമ്മാം ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്‌കൂളിലെ മലയാളി രക്ഷാകർതൃ കൂട്ടായ്മയായ ഡിസ്പാക് അറിയിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി നാട്ടിൽ നിന്നുള്ള വിദഗ്ദരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിന് ഈ മാസം ഒൻപതിന് പരിപാടി സംഘടിപ്പിക്കും. ഉന്നത പഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ആകാദമിക് പ്രഗത്ഭരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കും.വിദ്യാർഥികളുടെ കലാ കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഫുട്ബോൾ ടൂർണ്ണമെന്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുവാൻ പദ്ധതിയുള്ളതായും സംഘാടകർ പറഞ്ഞു. ഭാരവാഹികളായ നജീബ് അരഞ്ഞിക്കൽ, ഷിയാസ് കണിയാപുരം, നവാസ് ചൂനാടൻ, നിസാം യൂസുഫ്, നിഹാസ് കിളിമാനൂർ, ഗുലാം ഫൈസൽ, ഫൈസി വളങ്ങോടൻ, നാസർ കടവത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
.