ഡിസ്പാക്ക് അവാർഡ് വിതരണം സംഘടിപ്പിക്കും
|ഇന്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പാരന്റ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന അവാർഡ് വിതരണം നാളെ ദമ്മാം ലുലു മാളിൽ വച്ച് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽനിന്ന് 2022-23 സി.ബി.എസ്.ഇ 12ാം ക്ലാസ്സ് പരീക്ഷയിർ സ്ട്രീം അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കും, പത്താം തരത്തിൽ ഉന്നത വിജയം നേടിയ മൂന്ന് പേർക്കുമാണ് അവാർഡ് നൽകി ആദരിക്കുന്നത്.
അതോടൊപ്പം അധ്യാപക ജീവിതത്തിൽ 30 വർഷം പൂർത്തിയാക്കിയ പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ള ഏഴ് അദ്യാപകരെയും കൂടാതെ കായിക ഇനത്തിൽ ക്ലസ്റ്റർ മീറ്റ് വിജയികളെയും നാഷണൽ തലത്തിൽ പങ്കെടുത്ത കുട്ടികളെയും ഡിസ്പാക്ക് ആദരിക്കും.
അവാർഡ് ദാനം എംബസി ഹയർബോർഡ് മെമ്പർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യും. ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ മുഹസ്സം ദാദൻ മുഖ്യാതിഥി ആയിരിക്കും. കുട്ടികൾക്കായുള്ള ഡ്രോയിങ് മത്സരം, ക്വിസ്സ് മത്സരം, കലാപരിപാടികൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവരെ കൂടാതെ പ്രവിശ്യയിലെ സാമൂഹിക-സാംസ്കാരിക നേതൃത്വവും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.