സൗദിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; 539000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു
|മൂന്ന് വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകളാണ് കസ്റ്റംസും സുരക്ഷാ വിഭാഗവും ചേര്‍ന്ന് പിടിച്ചെടുത്തത്
സൗദിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചര ലക്ഷത്തോളം വരുന്ന ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു. മൂന്ന് വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകളാണ് കസ്റ്റംസും സുരക്ഷാ വിഭാഗവും ചേര്‍ന്ന് പിടിച്ചെടുത്തത്
മൂന്ന് വിത്യസ്ത വാഹനങ്ങളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. സൗദിയില്‍ മയക്കു മരുന്നിനെതിരായ നടപടി കടുപ്പിച്ചതോടെ ദിനേന പിടിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം ലഹരി ഗുളികളുടെ വന്‍ശേഖരം സൗദിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് സംഘങ്ങള്‍ പിടിയിലായി. വിത്യസ്ത വാഹനങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 539000 വരുന്ന ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഹദിത അതിര്‍ത്തി വഴി എത്തിയ രണ്ട് ട്രക്കുകളില്‍ നിന്നും മറ്റൊരു വാഹനത്തില്‍ നിന്നുമാണ് ഇത്രയും വലിയ തോതിലുള്ള ലഹരി വേട്ട നടന്നത്.
വിപണിയില്‍ അറുപത് ലക്ഷം മുതല്‍ ഒരു കോടി നാല്പത് ലക്ഷം ഡോളര്‍ വരെ വില വരുന്നതാണ് പിടിച്ചെടുത്ത ലഹരി ഗുളികകള്‍. ഇവ ഉപയോക്താക്കളില്‍ നിന്ന് ഗുളിക ഒന്നിന് പത്ത് മുതല്‍ 25 ഡോളര്‍ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളെയും കൗമാരക്കാരായ തലമുറയെയും ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വഴി സ്വരൂപിക്കുന്ന പണം ലഹരി വിപണിയുടെ വ്യാപനത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ചിലവഴിക്കുന്നതായും സുരക്ഷാ വിഭാഗങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.