പെരുന്നാൾ മധുരത്തിൽ മക്കാ മദീന നഗരികൾ: ഹറമിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ
|മക്കയിലും മദീനയിലും വിശ്വാസികളെ എത്തിക്കാൻ തുടരെ ബസ് സർവീസുകളും ഉണ്ടായിരുന്നു
ആത്മീയതയുടെയും വ്രതശുദ്ധിയുടെയും 29 ദിനരാത്രങ്ങൾക്കൊടുവിൽ പെരുന്നാൾ സന്തോഷത്തിൽ ഗൾഫ് നാടുകൾ. ലോകത്തിലെ ഏറ്റവും വലിയ ഈദ് നമസ്കാരങ്ങൾ നടക്കുന്ന മക്കയിലും മദീനയിലും ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് പെരുന്നാൾ സന്തോഷത്തിൽ ഭാഗമായത്. ഇന്നലെ അർധരാത്രി മുതൽ പ്രവഹിച്ച വിശ്വാസികൾ രണ്ട് ഹറമിലുമായി ഈദ് നമസ്കാരത്തിൽ പങ്കാളികളായി.
ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ലക്ഷക്കണത്തിന് വിശ്വാസികളുടെ സംഗമത്തിന് മക്കയിലെ പെരുന്നാൾ പുലരി സാക്ഷ്യം വഹിച്ചു.
മദീനയിലെ പ്രവാചകന്റെ പള്ളിയിലും സമാനമായിരുന്നു തിരക്ക്. മക്കാ മദീനാ പള്ളികളും മുറ്റവും റോഡുകളും നിറഞ്ഞൊഴുകി. മലയാളികളടക്കം ആയിരങ്ങൾ രണ്ട് ഹറമിലുമായി ഈദാഘോഷത്തിനെത്തി.
ഹൃദ്യമായ പുഞ്ചിരികളിലൂടെയും ചേർത്ത് പിടിക്കലിലൂടെയും വിശ്വാസികൾ പെരുന്നാളിന്റെ മധുരം പകരുന്നു. ഇന്നലെ അർധ രാത്രി പിന്നിട്ടതു മുതൽ തന്നെ ഈദ് നമസ്കാരത്തിനായി വിശ്വാസി ലക്ഷങ്ങൾ ഹറമിൽ തമ്പടിച്ചിരുന്നു.
മക്കയിലും മദീനയിലും വിശ്വാസികളെ എത്തിക്കാൻ തുടരെ ബസ് സർവീസുകളും ഉണ്ടായിരുന്നു