എട്ടാമത് സൗദി ചലച്ചിത്ര മേളയ്ക്ക് സമാപനം; മികച്ച ചിത്രമായി 'ഖവാരിർ'
|ജൂൺ രണ്ടിന് തുടക്കം കുറിച്ച മേളയിൽ സിനിമാ മേഖലയിലെ മുന്നൂറോളം പേർ അതിഥികളായി
എട്ടാമത് സൗദി ചലചിത്രമേള സമാപിച്ചു. ദഹ്‌റാനിലെ വേൾഡ് കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച മേളയിൽ വിദേശ സിനിമകളുൾപ്പെടെ അറുപതിലധികം സിനിമകൾ പ്രദർശിപ്പിച്ചു. സൗദി യുവവനിതകൾ രചനയും സംവിധാനവും നിർവ്വഹിച്ച 'ഖവാരീർ' എന്ന ചിത്രം നാല് പുരസ്‌കാരങ്ങൾ നേടി മേളയിലെ ഏറ്റവും മികച്ച ചിത്രമായി.
മേളയുടെ തുടക്കം മുതൽ നിലക്കാത്ത സന്ദർശക പ്രവാഹമാണ് അനുഭവപ്പെട്ടത്. പ്രാദേശിക ഫിലിം നിർമ്മാതക്കൾക്കും സംവിധായകർക്കും മികച്ച അനുഭവങ്ങൾ പകരുന്നതായിരുന്നു ഇത്തവണത്തെ മേളയെന്ന് സന്ദർശകർ പറഞ്ഞു. സിനിമ വർക്ഷോപ്പുകളും സെമിനാറുകളും മേളയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ജൂൺ രണ്ടിന് തുടക്കം കുറിച്ച മേളയിൽ സിനിമാ മേഖലയിലെ മുന്നൂറോളം പേർ അതിഥികളായി. ചലചിത്ര വിവരണങ്ങളും വിജ്ഞാനങ്ങളും പകരുന്ന പതിനാല് പുസ്തകങ്ങളുടെ വിവർത്തന പതിപ്പുകളും മേളയിൽ പ്രകാശനം ചെയ്തു. സൗദി സാംസ്‌കാരിക മന്ത്രാലയവും ഇത്രയും ചേർന്നാണ് മേള സംഘടിപ്പിച്ചത്.