Saudi Arabia
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും ഇല്ക്ട്രിക് ബസ് സര്‍വീസ്
Saudi Arabia

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലും ഇല്ക്ട്രിക് ബസ് സര്‍വീസ്

Web Desk
|
8 Nov 2023 5:59 PM GMT

പ്രവിശ്യ മുനിസിപ്പാലിറ്റിക്ക് കീഴിലാണ് ബസുകള്‍ സര്‍വീസ് നടത്തുക

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി. പൊതുഗതാഗത അതോറിറ്റിയും പ്രവിശ്യ നഗരസഭയും സാപ്റ്റികോയും സഹകരിച്ചാണ് സര്‍വീസ് ആരംഭിച്ചത്. ഇലക്ട്രിക് ബസ് സര്‍വീസിന്റെ പ്രവിശ്യ തല ഉല്‍ഘാടനം പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോക്ടര്‍ റുമൈഹ് അല്‍റുമൈഹും നഗരസഭ അണ്ടര്‍ സെക്രട്ടറി എഞ്ചിനിയര്‍ മുഹമ്മദ് അല്‍ഹുസൈനിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടുള്ള ബസുകളാണ് സര്‍വീസ് നടത്തുക. അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 37 സീറ്റുകളുള്ള ബസില്‍ 420 കിലോവാട്ട് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ തുടര്‍ച്ചയായി 300 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇതിന് സാധിക്കും. ഒപ്പം വൈഫൈ ഇന്റര്‍നെറ്റ്, യു.എസ്.ബി പോര്‍ട്ട് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ദിവസേന പതിനെട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ 73 സര്‍വീസുകള്‍ നടത്തും.

Similar Posts