![വൈവിധ്യം ഒരുമയോടെ ഉയർത്തിപ്പിടിക്കുക: തനിമ സ്വാതന്ത്ര്യ ദിന സംഗമം വൈവിധ്യം ഒരുമയോടെ ഉയർത്തിപ്പിടിക്കുക: തനിമ സ്വാതന്ത്ര്യ ദിന സംഗമം](https://www.mediaoneonline.com/h-upload/2023/08/19/1384689-whatsapp-image-2023-08-19-at-74040-pm.webp)
വൈവിധ്യം ഒരുമയോടെ ഉയർത്തിപ്പിടിക്കുക: തനിമ സ്വാതന്ത്ര്യ ദിന സംഗമം
![](/images/authorplaceholder.jpg?type=1&v=2)
ഭരണകൂട സ്‌പോൺസർ ചെയ്യുന്ന വംശീയതയും നവദേശീയവാദവും രാജ്യത്തിന്റെ ഉന്നതമായ പാരമ്പര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും കശാപ്പ് ചെയ്യുകയാണെന്ന് തനിമ സാംസ്കാരികവേദി സംഘടിപ്പിച്ച വൈവിധ്യങ്ങളുടെ ഒരുമ സ്വാതന്ത്ര്യ ദിന സംഗംമത്തിൽ അഭിപ്രായമുയർന്നു. ഖോബാർ നെസ്റ്റോ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മേഖലയിലെ വിവിധ സംഘടനാ സാംസകാരിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ഇന്ത്യയുടെ ബഹുസ്വരത നിരവധി ചരിത്ര ഘട്ടങ്ങളിലൂടെ ഉരുവം കൊണ്ടതാണ്. അതിനെ പൈശാചിക വൽക്കരിക്കുകയും സ്വാതന്ത്ര്യ സമര മുന്നേറ്റത്തിൽ മുന്നണി പോരാളികളായിരുന്നവരേയും അവരുടെ പിൻ തലമുറക്കാരെയും രാജ്യദ്രോഹികളാക്കി മുദ്രകുത്താനുമുള്ള ശ്രമങ്ങളെ പൗര സമൂഹം ഒറ്റകെട്ടായി പ്രധിരോധിക്കണമെന്നും സംഗമത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
തനിമ സോണൽ പ്രസിഡണ്ട് ഹിശാം എസ് ടി അധ്യക്ഷത വഹിച്ച യോഗത്തിൽ അസീസ് എകെ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സക്കീർ പറമ്പിൽ (ഒഐസിസി ), ഫൈസൽ ഇരിക്കൂർ (കെഎംസിസി ), അൻവർ സലിം (പ്രവാസി വെൽഫെയർ ), ബിനു നീലേശ്വരം ( ദമ്മാം നാടക വേദി ) , ഡോ. സിന്ധു ബിനു , മൂസ സഅദി(എസ്‌ഐസി) , അജ്മൽ മദനി (കെ എൻ എം) എന്നിവർ സംസാരിച്ചു.
രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന വംശീയ അക്രമങ്ങൾക്കെതിരെയുള്ള ഐക്യദാർഢ്യ പ്രമേയം ഫൗസിയ അനീസ് അവതരിപ്പിച്ചു. റഊഫ് അണ്ടത്തോട് , റഊഫ് ചാവക്കാട് എന്നിവർ ചേർന്ന് പ്രമേയ ഗാനാവിഷ്കാരം നടത്തി. മുർഷിദ് ( കവിത ), യൂത്ത് ഇന്ത്യ ആർട്സ് ക്ലബ്ബ് (സ്‌കിറ്റ് ) എന്നിവ അവതരിപ്പിച്ചു. മുഹമ്മദ് അസ്‌ലം ഖിറാഅത്ത് നിർവ്വഹിച്ച യോഗം സഫ്‌വാൻ, ആരിഫ് അലി എന്നിവർ നിയന്ത്രിച്ചു , ഫൈസൽ കൈപ്പമംഗലം ,അഷ്‌റഫ് വാഴക്കാട്,അബ്ദുൽ ജലീൽ , നിസ്സാർ തിരൂർക്കാട് , സാബിഖ് കെ എം എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്