Saudi Arabia
The Saudi Ministry of Hajj and Umrah has restricted the entry of believers to Rawdah in the Prophets Mosque in Madinah. Now entry to Rawdah will be only once a year, Entry to Rawdah restricted as only once a year
Saudi Arabia

റൗളാ ശരീഫിലെത്തുന്ന വിശ്വാസികൾക്കു നിയന്ത്രണം; പ്രവേശനം ഇനി വർഷത്തിൽ ഒരിക്കൽ മാത്രം

Web Desk
|
23 Dec 2023 4:30 PM GMT

സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

റിയാദ്: മദീനയിലെ റൗളാ ശരീഫിലേക്ക് വിശ്വാസികൾക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇനി വർഷത്തിൽ ഒരു തവണ മാത്രമായിരിക്കും റൗളയിലേക്കുള്ള പ്രവേശനം.

സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണു തീരുമാനം. ഒരു തവണ സന്ദർശിച്ചാൽ പിന്നീട് 365 ദിവസത്തിനുശേഷം മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ.

പ്രവാചകന്റെ വീടിന്റെയും പള്ളിയുടെ മിമ്പറിന്‍റെയും ഇടയിലുള്ള ഭാഗമാണ് റൗള എന്നറിയപ്പെടുന്നത്. പരിപാവനമായി കല്‍പ്പിക്കപ്പെടുന്ന ഈ സ്ഥലത്തേക്ക് പെർമിറ്റ് വഴിയാണ് കോവിഡിനുശേഷം പ്രവേശനം അനുവദിക്കുന്നത്.

Summary: The Saudi Ministry of Hajj and Umrah has restricted the entry of believers to Rawdah in the Prophet's Mosque in Madinah. Now entry to Rawdah will be only once a year

Similar Posts