Saudi Arabia
ജിദ്ദയിൽ തീപിടുത്തം; രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരിച്ചു
Saudi Arabia

ജിദ്ദയിൽ തീപിടുത്തം; രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരിച്ചു

Web Desk
|
30 Sep 2024 5:56 PM GMT

തീ അണക്കാനുള്ള ശ്രമത്തിനിടെ പുക ശ്വസിച്ചാണ് മരണം

ജിദ്ദയിൽ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെ പുക ശ്വസിച്ച് രണ്ട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരിച്ചു. നൂറുകണക്കിന് കടകൾ കത്തി നശിച്ച അപകടത്തിൽ കോടികളുടെ നാശനഷ്ടമാണുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് ജിദ്ദ ഇൻറർനാഷണൽ മാർക്കറ്റിൽ തീപിടുത്തമുണ്ടായത്. നാൽപതിലേറെ വർഷം പഴക്കമുള്ള വാണിജ്യ കേന്ദ്രം പൂർണമായും കത്തി നശിച്ചിരുന്നു.

മലയാളികളുടെതുൾപ്പെടെ നൂറിലേറെ കടകൾ കത്തി നശിച്ചു. സിവിൽ ഡിഫൻസ് ഉൾപ്പെടെ വ്യത്യസ്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. സിവിൽ ഡിഫൻസിലെ 20 സംഘങ്ങൾ അഗ്‌നിശമന പ്രവർത്തനങ്ങളിൽ പങ്കാളികളായി. മക്കയിൽനിന്നുള്ള രണ്ട് സിവിൽസ് യൂണിറ്റുകളുടെയും സഹായം തേടിയിരുന്നു. മുന്നൂറിലേറെ മലയാളി ജീവനക്കാർ ജിദ്ദ ഇൻറർനാഷണൽ മാർക്കറ്റിൽ ജോലി ചെയ്തുവരുന്നുണ്ട്.

Similar Posts