Saudi Arabia
സൗദി പൈതൃക നഗരമായ അൽ ഉലയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസ്
Saudi Arabia

സൗദി പൈതൃക നഗരമായ അൽ ഉലയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസ്

Web Desk
|
10 Nov 2021 3:42 PM GMT

ഈ മാസം 19 ന് ദുബൈയിൽ നിന്നാണ് ആദ്യ സർവ്വീസ്

സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്നു. ഈ മാസം 19 ന് ദുബൈയിൽ നിന്നാണ് ആദ്യ സർവ്വീസ്. ലോക പൈതൃക പട്ടിയകയിൽ ഇടം പിടിച്ച സൗദിയിലെ ആദ്യ പ്രദേശമാണ് അൽ ഉല. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള വിവിധ സമൂഹങ്ങളുടേയും സംസ്‌കാരങ്ങളുടേയും കഥപറയുന്ന പ്രദേശമാണ് അൽ ഉല. മദീനയിൽ നിന്ന് 325 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. 2008 ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ പ്രദേശം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര പൈതൃക കേന്ദ്രം കൂടിയാണ്.

പ്രകൃതി സൗന്ദര്യമാണ് ലോക വിനോദ സഞ്ചാരികളെ ഇങ്ങോട്ടേക്കാകർഷിക്കുന്ന പ്രധാന ഘടകം. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന അൽ ഉലയിൽ പഴയകാല നാഗരികതയുടെ നേർരൂപങ്ങൾ അത് പോലെ കാണാം. 2035 ആകുമ്പോഴേക്കും പ്രതിവർഷം 20 ലക്ഷം സന്ദർശകർക്ക് ആതിഥേയത്വം നൽകാനാകുംവിധമുള്ള വൻ ടൂറിസം പദ്ധതികളാണ് അൽഉല റോയൽ കമ്മീഷൻ ഇവിടെ നടപ്പാക്കുന്നത്. ഈ മാസം 19 മുതൽ ദുബൈയിൽ നിന്നും കുവൈത്തിൽ നിന്നും ഇവിടേക്ക് നേരിട്ട് വിമാന സർവ്വീസുകൾ ആരംഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിൽ നിന്നും വിമാന സർവ്വീസുകൾ ആരംഭിക്കുന്നുണ്ട്. സൗദിയിലെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസാണ് സർവ്വീസുകൾ പ്രഖ്യാപിച്ചത്.

Similar Posts