വിദേശികളെ ഉംറക്ക് ക്ഷണിക്കാം: വ്യക്തിഗത വിസിറ്റ് വിസയിൽ ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം
|പുതിയ ഉംറ സീസൺ ആരംഭിച്ചതോടെയാണ് വ്യക്തിഗത വിസിറ്റ് വിസയുടെ പ്രത്യേകതകൾ ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചത്
വ്യക്തിഗത വിസിറ്റ് വിസയിൽ വരുന്ന വിദേശികൾക്ക് ഉംറ ചെയ്യാൻ അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.സൌദി പൌരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസ ഉപയോഗിക്കം..തൊണ്ണൂറ് ദിവസവും ഒരു വർഷവും കാലാവധിയുള്ള സന്ദർശക വിസകളാണ് വ്യക്തികൾക്ക് ഉംറക്ക് വരാൻ അനുവദിക്കുന്നത്.
പുതിയ ഉംറ സീസൺ ആരംഭിച്ചതോടെയാണ് വ്യക്തിഗത വിസിറ്റ് വിസയുടെ പ്രത്യേകതകൾ ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചത്. സ്വദേശി പൌരന്മാർക്ക് തങ്ങളുടെ വിദേശികളായ സുഹൃത്തുക്കളേയും പരിചയക്കാരെയും ഉംറക്ക് ക്ഷണിക്കാൻ വ്യക്തിഗത വിസിറ്റ് വിസകൾ ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റു വിസിറ്റ് വിസകൾക്ക് സമാനമായ രീതിയിൽ സിങ്കിൾ എൻട്രി, മൾട്രി എൻട്രി എന്നിങ്ങിനെ രണ്ട് തരം വിസകളാണ് വ്യക്തികഗത സന്ദർശകർക്കും അനുവദിക്കുക.
സിംഗിൾ എൻട്രി വിസക്ക് 90 ദിവസം വരെയാണ് കാലാവധി. ഇത് 90 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാം. എന്നാൽ മൾട്ടി എൻട്രി വിസക്ക് 365 ദിവസം വരെ കാലാവധി ലഭിക്കും. മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ഉംറ ചെയ്യാനും മദീനയിൽ പ്രവാചകൻ്റെ പള്ളി സന്ദർശിക്കാനും വ്യക്തിഗത വിസയിലെത്തുന്നവർക്ക് സാധിക്കും. കൂടാതെ സൌദിയിലെവിടെയും സഞ്ചരിക്കാനും വിനോദ സഞ്ചാര കേന്ദ്രങ്ങളും ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുവാനും വ്യക്തിഗത വിസിറ്റ് വിസയിലെത്തന്നവർക്ക് അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.