Saudi Arabia
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഭിക്ഷാടനം; നാല് പ്രവാസികള്‍ സൗദിയില്‍ അറസ്റ്റില്‍
Saudi Arabia

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഭിക്ഷാടനം; നാല് പ്രവാസികള്‍ സൗദിയില്‍ അറസ്റ്റില്‍

Web Desk
|
31 March 2023 6:35 PM GMT

റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.

വ്യാജ മെഡിക്കല്‍ കുറിപ്പടികള്‍ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ നാല് പ്രവാസികള്‍ സൗദിയില്‍ അറിസ്റ്റിലായി. റമദാനില്‍ പള്ളികളും അങ്ങാടികളും കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവരെ പിടികൂടുന്നതിന് പ്രത്യേക നിരീക്ഷണ സേനകളെ നിയോഗിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു.

റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വിവിധ സുരക്ഷാവകുപ്പുകളുടെ നേതൃത്വത്തിലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തി വരുന്നത്. ഇതിനിടെ വ്യാജ മെഡിക്കല്‍ കുറിപ്പടികള്‍ ഉപയോഗിച്ച് ഭിക്ഷാടനത്തിലേര്‍പ്പെട്ട നാല് വിദേശികള്‍ റിയാദില്‍ പിടിയിലായി. ഈജിപ്ത്, ജോര്‍ദാന്‍, പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്.

റിയാദ് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനില്‍ പള്ളികളും അങ്ങാടികളും കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. യാചനയെ പ്രോല്‍സാഹിപ്പിക്കരുതെന്ന് പൊതുജനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Similar Posts