Saudi Arabia
സൗദിയില്‍ വിദേശികള്‍ക്ക് സൗജന്യ ചികിത്സ   അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം
Saudi Arabia

സൗദിയില്‍ വിദേശികള്‍ക്ക് സൗജന്യ ചികിത്സ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം

Web Desk
|
4 April 2022 11:39 AM GMT

മാനുഷിക പരിഗണന മാനിച്ച് ഒരാശുപത്രികളിലും വാഹനാപകട കേസുകള്‍ നിരസിക്കാന്‍ പാടില്ല

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ലഭിക്കുകയെന്ന് ആരോഗ്യമന്ത്രാലയം. മാനുഷിക പരിഗണന മാനിച്ച് ഒരാശുപത്രികളിലും വാഹനാപകട കേസുകള്‍ നിരസിക്കാന്‍ പാടില്ല. ഇതിനാവശ്യമായ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്‌പോണ്‍സര്‍മാര്‍, കമ്പനികള്‍ എന്നിവയില്‍ നിന്ന് ഈടാക്കാവുന്നതാണ്.

അവയവം മാറ്റിവെക്കല്‍, ദന്തചികിത്സ, വന്ധ്യത, മജ്ജമാറ്റിവെക്കല്‍ എന്നീ ചികിത്സകളൊന്നും സൗജന്യമായി വിദേശികൾക്ക് ലഭിക്കില്ല. കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് അത്യാവശ്യഘട്ടങ്ങളില്‍ ലഭ്യമാകും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമല്ലെങ്കില്‍ അതിന്റെ ചെലവ് അവരുടെ തൊഴിലുടമകള്‍ വഹിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

Similar Posts