Saudi Arabia
Saudi Arabia
കിംഗ് ഫഹദ് കോസ് വേയില്‍ സൗജന്യ വൈഫൈ: സൗദി ജവാസാത്ത് മേഖലയിലാണ് സേവനം
|2 May 2023 7:45 PM GMT
കൂടുതല്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ ഒരേസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രീതിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കോസ്‌വേയില്‍ നടന്നു വരുന്നുണ്ട്
സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയില്‍ സൗജന്യ വൈഫൈ സൗകര്യമേര്‍പ്പെടുത്തി. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സൗദി ഭാഗത്താണ് വൈഫൈ സേവനം ലഭ്യമാക്കിയത്.
സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയതായി കിംഗ് ഫഹദ് കോസ്വേ അതോറിറ്റി അറിയിച്ചു. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുവാനും അനുഭവം മെച്ചപ്പെടുത്താനും അതോറിറ്റി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് സൗജന്യ വൈ-ഫൈ സേവനം. കൂടുതല്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ ഒരേസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രീതിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ കോസ്‌വേയില്‍ നടന്നു വരുന്നുണ്ട്.
മാര്‍ച്ചില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഒരു വര്‍ഷത്തിനകം വിവിധ ഘട്ടങ്ങളായാണ് വികസന പദ്ധതി പൂര്‍ത്തിയാക്കുക.